Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗ് തട്ടിപ്പറിച്ച് ഓടിയ കള്ളന്റെ ബൈക്കുമായി യുവതി കടന്നു!

ക്വാലലംപൂര്‍: കടുവയെ പിടിച്ച കിടുവ എന്നൊക്കെ കേട്ടിട്ടേ ഉണ്ടാകൂ. പാവം ഈ കള്ളന്‍ ഇത്രയും പ്രതീക്ഷിച്ചിരിക്കാന്‍ ഇടയില്ല. പാവം എന്ന് പറഞ്ഞത് പിടിച്ചുപറി നല്ലതായത് കൊണ്ടല്ല, പിടിച്ചുപറിക്കാന്‍ വന്ന കള്ളന്റെ ഇപ്പോഴത്തെ സ്ഥിതി കണ്ടിട്ടാണ്.

ബൈക്കിലെത്തി മാല മോഷ്ടിച്ച കള്ളന്റെ ബൈക്കുമായി കടന്നുകളഞ്ഞാണ് മലേഷ്യയിലെ ഈ യുവതി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. വിജനമായ വഴിയിലൂടെ നടന്നുപോകുന്നതിനിടെയാണ് യുവതിയെ ബൈക്കിലെത്തിയ മോഷ്ടാവ് ആക്രമിച്ചത്. ബൈക്ക് നിറുത്തി ഇറങ്ങിയ ശേഷം ഇയാള്‍ യുവതിയുടെ കയ്യില്‍ നിന്നും ബാഗ് മോഷ്ടിച്ച് ഓടുകയായിരുന്നു.

bag-women

മോഷ്ടാവിന്റെ പിന്നാലെ പോകാനും ബാഗ് തിരികെ കിട്ടാനും ഇവര്‍ ഒരു ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. അപ്പോഴാണ് മോഷ്ടാവ് ബൈക്കില്‍ താക്കോല്‍ വെച്ച് മറന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ബൈക്കില്‍ കയറി ഇവര്‍ ഓടിച്ചുപോകുകയും ചെയ്തു. ബൈക്ക് നഷ്ടപ്പെട്ട മോഷ്ടാവ് കുറേ ദൂരം പിന്നാലെ ഓടുന്ന കാഴ്ചയും വീഡിയോയില്‍ കാണാം.

മലേഷ്യക്കാര്‍ സാധാരണ കൈയില്‍ അധികം പണവുമായി നടക്കാറില്ല എന്നും കള്ളന് മുട്ടന്‍ പണി കിട്ടി എന്നും പറഞ്ഞാണ് സോഷ്യല്‍ മീഡിയ ഈ രംഗങ്ങള്‍ ആഘോഷിക്കുന്നത്. പെണ്‍കുട്ടികള്‍ ബൈക്ക് ഓടിക്കാന്‍ പഠിക്കണം എന്ന് പറയാനും ചിലര്‍ ഈ വീഡിയോ ഉപയോഗിക്കുന്നുണ്ട്. മലേഷ്യയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അക്രമങ്ങളിലൊന്നാണ് പിടിച്ചുപറി.

വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+