ഭര്‍ത്താവിനൊപ്പം സെക്‌സ്; കാമുകിയോട് ഭാര്യയുടെ പ്രതികാരം; നഗ്നയാക്കി തെരുവിലൂടെ നടത്തി; വീഡിയോ കാണാം

  • By: കാർത്തി
Subscribe to Oneindia Malayalam

ബ്രസീലിയ: ഭര്‍ത്താവിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു ഭാര്യയും സഹിക്കില്ല സ്വന്തം ഭര്‍ത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കിടക്കുന്നത്. അത് നേരിട്ട് കാണുന്ന ഭാര്യയുടെ അവസ്ഥയോ? വെറുതെ ഇരുന്നില്ല, കൊടുത്തു തിരിച്ചൊരു മുട്ടന്‍ പണി. ബ്രസീലിലെ കുബാറ്റോയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഭാര്‍ത്താവിനൊപ്പം കിടക്കയില്‍ നിന്നും പിടികൂടിയ 20കാരിയായ കാമുകിയെ പൂര്‍ണനഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്.

സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവര്‍ ഭര്‍ത്താവിനേയും കാമുകിയേയും പിടികൂടിയത്. കാമുകിയുടെ വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണനഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി ആളുകള്‍ ഇവരുടെ പ്രവര്‍ത്തിക്കെതിരെ രംഗത്തെത്തി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇപ്പോഴിവര്‍ പോലീസ് കസ്റ്റഡിയിലാണ്.

20കാരിയായ കാമുകി

ഭര്‍ത്താവിന്റെ 20കാരിയായ കാമുകിയെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മദ്ധ്യവയസ്‌കയായ ഭാര്യ ഇവരെ കണ്ടെത്തുന്നത്. ഭര്‍ത്താവിനെ സംശയം തോന്നിയ ഇവര്‍ പിന്തുടര്‍ന്നെത്തിയാണ് ഇവരുടെ രഹസ്യ സമാഗമം പിടിച്ചത്. മുറിയിലേക്ക് കയറിയ ഇവര്‍ അക്രമാസക്തയാകുകയായിരുന്നു. യുവതിയെ മര്‍ദ്ധിക്കുകയും ചെയ്തു.

നഗ്നയാക്കി നടത്തിച്ചു

ഭര്‍ത്താവ് നോക്കി നില്‍ക്കെ അവര്‍ യുവതിയുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞുകളഞ്ഞു. കത്രിക ഉപയോഗിച്ച് യുവതിയുടെ മുടിയും മുറിച്ചു. തുടര്‍ന്ന് കൈകള്‍ പിന്നില്‍ കെട്ടി യുവതിയെ തെരുവിലേക്ക് കൊണ്ടുപോയി. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് ഇവര്‍ യുവതിയെ തെരുവിലൂടെ നഗ്നയാക്കി നടത്തിച്ചത്. ഈ സമയം ഇവരുടെ കൗമാരക്കാരായ രണ്ട് ആണ്‍മക്കളും ബഹളം വച്ച് ആളുകളെ ശ്രദ്ധയാകര്‍ഷിച്ചു.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുന്ന രംഗം ഇവരുടെ കുടുംബാങ്ങളാണ് വീഡിയോ എടുത്തത്. ഭര്‍ത്താവിന്റെ അവിഹിത ബന്ധം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും വീഡിയോ അപ് ലോഡ് ചെയ്തതും ഭാര്യയാണ്.

യുവതിയുടെ രക്ഷക്കെത്തിയത് ഭര്‍ത്താവ്

ഒടുവില്‍ ഭര്‍ത്താവാണ് യുവതിയുടെ രക്ഷയ്‌ക്കെത്തിയത്. ഭാര്യയുടെ പെട്ടന്നുള്ള ആക്രമണത്തില്‍ അയാളും പതറിപ്പോയിരുന്നു. അയാളാണ് യുവതിക്ക് ധരിക്കാനായി വസ്ത്രങ്ങള്‍ നല്‍കിയത്.

മുന്‍ഭര്‍ത്താവ്

വിവാഹിതനായ ഒരു പുരുഷനോട് വിശ്വാസ വഞ്ചന കാണിച്ചാല്‍ അതിന്റെ ഫലം ഞാന്‍ കാണിക്കും എന്നവര്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ ഈ വേശ്യയെ എന്റെ ഭര്‍ത്താവിനെപ്പം പിടിച്ചു എന്ന് പറഞ്ഞ അവര്‍ ഇന്നു മുതല്‍ മുന്‍ഭര്‍ത്താവ് എന്ന് തിരുത്തി പറഞ്ഞുകൊണ്ടാണ് യവതിയെ തെരുവിലൂടെ നടത്തിച്ചത്.

കേസെടുക്കണമെന്ന് ആവശ്യം

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായതോടെ ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രംഗത്തെത്തി. തുടര്‍ന്ന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈകാതെ തന്നെ മധ്യവയ്‌സ്‌കയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പത്ത് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം

ഇത് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തല്‍, ശാരീരിക മര്‍ദ്ധനം, അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായ ആക്രണം, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല.

വീഡിയോ കാണാം...

English summary
She pounced on her younger rival before slashing her hair with a razor and tearing off her clothes. The family then BOASTED about the attack online.
Please Wait while comments are loading...