കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ യുകെ സംഗമം: ഭാവിയില്‍ ബന്ധം ദൃഢമാക്കാനൊരുങ്ങി ഇന്ത്യയും ബ്രിട്ടനും

Google Oneindia Malayalam News

ലണ്ടൻ: യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ചട്ടക്കൂടില്‍ നിന്നും മാറി കൂടുതല്‍ സുഖകരമായ ഭാവിയിലേയ്ക്ക് സഞ്ചരിക്കുന്നതായും കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുന്നതായും ഇന്ത്യ ഇന്‍ക് ന്റെ സ്ഥാപകനും സിഇഒയുമായ മനോജ് ലാഡ്‌വ യുടെ കുറിപ്പ്. ലണ്ടനിലേയും ദില്ലിയിലേയും എതൊരു വിദേശ കാര്യ നയതന്ത്രഞ്ജനോടും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചാല്‍ ഊഷ്മളമായ അടുത്ത ബന്ധമാണെന്ന് ഉത്തരം ലഭിക്കും എന്നാല്‍ ഒന്നൂകൂടി ചുഴിഞ്ഞു ചിന്തിക്കുകയാണെങ്കില്‍ ഇവര്‍ ഉത്തരം പറയാന്‍ ഒന്നു പ്രയാസപ്പെടും. സത്യത്തില്‍ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും അടുത്ത സൗഹൃദബന്ധമാണ് പുലര്‍ത്തുന്നത്.

എന്നാല്‍ തന്നെ ഇരു രാജ്യങ്ങളുടേയും സൗഹൃദപ്പട്ടികയില്‍ ആദ്യസ്ഥാനം ഇവര്‍ക്കില്ല.അതിന് ചരിത്രപരമായ പലകാരണങ്ങളും ഉണ്ട്താനും. എന്നാല്‍ ഇരു രാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തണം എന്ന് വാദിക്കാനും ശക്തമായ കാരണമുണ്ട്. ശക്തരായ ഇരു രാജ്യങ്ങളും ഒന്നിച്ചാല്‍ ആഗോളവല്‍ക്കരണത്തിന്റെ മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാകും, അതുപോലെതന്നെ വ്യപാര വ്യവസായിക കാര്യങ്ങളിലുള്ള സഹകരണത്തിനും കൂടതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധ്യത തെളിയും.ഇത് കൂടുതല്‍ സാമ്പത്തീക വികസനത്തിനും അഭിവൃദ്ധിയ്ക്കും കാരണമാകും.

uk-india-week

എനിക്ക് ഉറപ്പായും പറയാനാകും ഈ ലക്ഷ്യത്തില്‍ എത്തുകയെന്നത് അത്ര എളുപ്പമല്ലയെന്ന്. കാരണം വരികള്‍ക്കിടയിലൂടെ വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും ഇന്ത്യ - യുകെ ബന്ധം നല്‍കുന്ന വാഗ്ദാനങ്ങള്‍ ഒരിക്കലും ഇരുരാജ്യങ്ങള്‍ക്കിടയില്‍ നല്ലൊരു വ്യവഹാരത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ലണ്ടനെ സംബന്ധിച്ച് ബ്രിട്ടനിലെ ചരക്കുകള്‍ വലിയ തോതില്‍ ദില്ലിയിലേയ്ക്ക് കയറ്റുമതി ചെയ്യുകയെന്നതാണ് ആവശ്യം. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ വിദ്യാഭ്യസം തുടരാനും ജോലിചെയ്യാനും സുഗമമായ അവസരം ഒരുക്കുകയെന്നതാണ് പ്രധാനം. ലോകത്തെ അഞ്ചാമത്തേയും ആറാമത്തേയും വലിയ സാമ്പത്തിക രാജ്യങ്ങളായ ഇന്ത്യയ്ക്കും ബ്രിട്ടനും ഇത് ഒരുമിച്ച് സാധ്യമാക്കാവുന്നതേയുള്ളു.

ബ്രെക്‌സിറ്റ് വരുന്നത് വരം ഇന്ത്യയുടെ അവധിക്കാല സഞ്ചാര കേന്ദമായിരുന്നു ബ്രിട്ടന്‍ അതുപോലെതന്നെ ഇന്ത്യന്‍ വ്യവസായ കേന്ദ്രങ്ങള്‍ ബ്രിട്ടനെ സംബന്ധിച്ച് യുറോപ്പലെ ബിസിനസ്സ് സംരഭത്തിന്റെ വികസനത്തിന് ഉതകുന്നതായിരുന്നു.ഇതിനായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ പ്രത്യേക താല്‍പര്യം എടുത്തിരുന്നു. കൂടാതെ ഇതിനായി നല്ലൊരു മൂലധനവും മാറ്റി വച്ചിരുന്നു.

കോമണ്‍വെല്‍ത്ത്
ഇരു രാജ്യങ്ങളുടേയും ബന്ധം ദൃഡമാക്കുന്നതിനായുള്ള ആദ്യ തലം എന്ന നിലയില്‍, ബ്രിട്ടന്‍ കോമ്മന്‍വെല്‍ത്തിനെ കുറിച്ച് പുനരാലോചിക്കമെന്ന് സമ്മതം ണൂളിയിരിക്കുകയാണ്. ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത് ബ്രിട്ടീഷ് കോളനികളുടെ 53ാമത് നാഷണല്‍ ബോഡിയിലാണ്.ഇതോടെ ഈ നൂറ്റാണ്ട് സാക്ഷ്യം വഹിക്കുക ആഗോളതരത്തിലുള്ള വികസനത്തിനാണ്. ഇതിലൂടെ തുറന്ന കച്ചവടസാധ്യതയാണ് വളരുന്നത്. അങ്ങനെ ആഗോളവികസനവും അഭിവൃതിയും ഉറപ്പാക്കാന്‍ കഴിയും. ഇതോടെ ഇന്തയ് ബ്രിട്ടന്‍ ബന്ധവും കൂടുതല്‍ ശക്തമാകും. ഞാന്‍ ഇതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞപോലെ ബ്രക്‌സിറ്റ് ഉണ്ടാക്കിയ അസ്ഥിരത പരിഹരിക്കാന്‍ ബ്രിട്ടന് ഇന്ത്യയെപോലൊരു രാജ്യത്തിന്റെ കൂട്ട് ആവശ്യമാണ്.

അതുപോലെ തന്നെ ഇന്ത്യയ്ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ട്ിക്കാനും വികസനത്തിനും ബ്രിട്ടന്‍ പോലൊരു വലിയ രാജ്യത്തിന്റെ പിന്തുണ അത്യാവശ്യമാണ്. ആയതിനാല്‍ ഇരു രാജ്യങ്ങളും ഒന്നിക്കുകയാണെങ്കില്‍ അത് ഇരു രാജ്യങ്ങളേയും വലിയ വിജയത്തിലെത്തക്കുമെന്നത് തീര്‍ച്ചയാണ്.ഇത് രാജ്യങ്ങളുടെ മാത്രം വിജയമല്ല, ഒരുപാട് ആളുകള്‍ ഈ കൂട്ടായ്മയുടെ ഗുണം അനുഭവിക്കും. സെലിബ്രിറ്റികള്‍ മുതല്‍ ചെയ്യുന്ന ജോലിയ്ക്ക് വേണ്ട വരുമാനം ലഭിക്കാന്‍ കഷ്ടപ്പെടുന്നവര്‍ വരെ ഇതില്‍പെടും.

ശ്രദ്ധിക്കേണ്ട മേഖലകള്‍...
ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് നിന്ന് ഒരുപാട് കാര്യങ്ങല്‍ ചെയ്യാനാകും... പ്രത്യേകിച്ച് കച്ചവടസാധ്യതകള്‍ വര്‍ദ്ദിപ്പിക്കാം. അതുപോലെതന്നെ പ്രതിരോധ, സാങ്കേതിക രംഗം, നിക്ഷപം വര്‍ദ്ധന തുടങ്ങിയ കാര്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും പുരോഗതിയുണ്ടാകും.ബ്രിക്‌സിറ്റിന് ശേഷം തെരേസ മേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അടക്കം പല രാജ്യങ്ങലുമായുള്ള വ്യവസായ ബന്ധം വിച്ഛേദിക്കേണ്ടി വന്നു.ഈ പ്രതിസന്ധി മറികടക്കാനും ബ്രിക്ക്‌സിറ്റ് ഉണ്ടാക്കിയ നഷ്ടങ്ങള്‍ പരിഹരിക്കാനും ബ്രിട്ടന് മറ്റൊരു വഴി കണ്ടെത്തേണ്ടിയിരുന്നു. ഇതിനായി തെരേസമേ ബ്രസ്സല്‍സുമായി വ്യാപാര ബന്ധം ആരംഭിക്കുകയും ചെയ്തു.

അത്‌കൊണ്ട് തന്നെ ബ്രിട്ടനെ സംബന്ധിച്ച് ഇതി ഇന്ത്യയുമായി കൂട്ടകൂടാന്‍ പറ്റിയ സമയമാണ്,ആഗോളതലത്തിലെ വലിയ സാമ്പത്തീക ശക്തിയായ ബ്രിട്ടന് ഇന്ത്യയെ പോലെ വളരെ വേഗത്തില്‍ സമ്പത്തീക വളര്‍ച്ച നേടുന്ന രാഷ്ട്രത്തില്‍ ഒരുപാട് സാധ്യതകള്‍ കാണാനാകും. സാമ്പത്തീക വളര്‍ച്ച നേടുന്ന രാഷ്ട്രം മാത്രമല്ല, വലിയ ഉപഭോക്താക്കളുള്ള രാഷ്ട്രം കൂടിയാണ് ഇന്ത്യ.ഇന്ത്യയെ ആഗോളവല്‍ക്കരിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമേദിയും ബ്രിട്ടനെ ബ്രിക്‌സിറ്റില്‍ ഉണ്ടായ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനൊരുങ്ങുന്ന തെരേസമേയും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരിക്കേണ്ടവര്‍ തന്നെയാണ്.
ഇരുവര്‍ക്കിടയിലും നിലനില്‍ക്കുന്ന പാലം..

ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ്‌കാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്ത് സംസാരിക്കവേ ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന പാലത്തെ കുറിച്ച് സംസാരിച്ചു. ഒരുപക്ഷെ അത്തരമൊരു പാലമായിരിക്കാം കച്ചവടസാധ്യതകള്‍ക്കപ്പുറം ബന്ധം മെച്ചപ്പെടുത്താന്‍ കഴിയാതെ പോയതും.എന്നാല്‍ ഈ അവസ്ഥയ്ക്ക് ചെറിയ അയവ് വരുത്തിയിട്ടുണ്ട് കഴിഞ്ഞ തവണത്തെ നരേന്ദ്രമോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം.ഇരു രാജ്യങ്ങള്‍ക്കിടയിലും ഫലപ്രദമായ നിരവധി കാരറുകളും ഉടമ്പടികളുമുണ്ടായി.

തുറന്ന നല്ലൊരു സൈബര്‍ പാത ഇതിലൂടെ ഉരുത്തിരിയുകയുണ്ടായി.കൂടാതെ സ്മാര്‍ട്ട്‌സിറ്റി, നഗരവല്‍ക്കരണം കച്ചവടസാധ്യത,റിസേര്‍ച്ച്, ഇന്നൊവേഷന്‍ , മല്‌സ്യബന്ധനം, വനവല്‍ക്കരണം,തുടങ്ങിയ വിഷയങ്ങളില്‍ ധാരണയായി.എന്റെ അഭിപ്രായത്തില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകണം ഈ ബന്ധം.അതിന് കൂടുതല്‍ പരിശ്രമവും ആവശ്യമാണ്. ഈ രാജ്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പേകുകയാണെങ്കില്‍ അത് ഒരുപാട് നല്ല മാറ്റങ്ങള്‍ക്ക് കാരണമാകും.

English summary
The relationship between India and the UK is gradually moving beyond its nostalgic framework to look towards a future that is ripe with opportunities, writes India Inc. Founder & CEO Manoj Ladwa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X