കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം പുറത്തറിയും, ജി20 തീരുമാനം... മോദി ജയിക്കുമോ?

  • By Soorya Chandran
Google Oneindia Malayalam News

കെയിന്‍സ്: വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടു വരാന്‍ നരേന്ദ്ര മോദിക്ക് കഴിയുമോ... ഇത്രനാളും ആക്ഷേപം ഉന്നയിച്ചവര്‍ കരുതിയിരിക്കുക. കാര്യങ്ങള്‍ മോദിയുടെ വഴിയിലേക്കാണ് പോകുന്നത്.

എല്ലാ രാജ്യങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പുറത്ത് വിടാന്‍ ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. 2017 ഓടെ ഈ സംവിധാനം നിലവില്‍ വരും. ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ ഇന്ത്യ ഉയര്‍ത്തിയ സമ്മര്‍ദ്ദമായിരുന്നു.

സ്വിറ്റ്‌സര്‍ലന്റും മൗറീഷ്യസും അടക്കമുള്ള രാജ്യങ്ങള്‍ ഇതിന്റെ ഭാഗമാകും എന്നാണ് വിവരം. ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം ഏറ്റവും അധികം നിക്ഷേപിക്കപ്പെടുന്നത് സ്വിസ് ബാങ്കിലും മൗറിഷ്യസിലെ ബാങ്കുകളിലും ആണ്. വിവരങ്ങള്‍ പങ്കുവക്കാന്‍ തുടങ്ങുന്നതോടെ ഇത്തരം അക്കൗണ്ടുകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടും.

Narendra Modi

അഞ്ച് വര്‍ഷം മുമ്പുവരെയുള്ള അക്കൗണ്ട് വിവരങ്ങള്‍ പങ്കുവക്കുന്ന കാര്യത്തിലും ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ജി20 മന്ത്രിമാരുടെ യോഗ തീരുമാനത്തിന് തൊട്ടുപിറകെ ചിലര്‍ പണം പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്. എന്നാല്‍ രാജ്യങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ ഈ വിവരങ്ങള്‍ നല്‍കുകയുള്ളൂ.

2017 ഓടെ ലോകത്തെ 122 രാജ്യങ്ങള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവക്കാന്‍ തുടങ്ങുമെന്നാണ് വിവരം. ഇപ്പോള്‍ 45 രാഷ്ട്രങ്ങളാണ് തീരുമാനത്തിന് പിന്തുണയറിയിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി20 ന്റെ തീരുമാനത്തിന് ലോകരാജ്യങ്ങളുടെ അംഗീകാരം ലഭിക്കുമെന്നുറപ്പാണ്.

English summary
G20 deal on sharing bank information to aid India track black money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X