കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി20 ഉച്ചകോടി !!ഭീകരവാദത്തെ നേരിടാൻ കൂട്ടായ ശബ്ദം ഉയര്‍ന്നുവരണമെന്ന് മോദി!!

ഭീകരരുടെ അഭയകേന്ദ്രങ്ങളേയും അവരെ പിന്തുണക്കുന്നവരെയും നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനം വേണം

  • By Ankitha
Google Oneindia Malayalam News

ഹാംബര്‍ഗ്: ഭീകരവാദത്തെ കൂട്ടായി അടിച്ചമര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ബ്രിസ്‌ക് നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭീകരരുടെ അഭയകേന്ദ്രങ്ങളേയും അവരെ പിന്തുണക്കുന്നവരെയും നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതൊന്നും കണ്ട് താൻ ഭയപ്പെടില്ല!! അഴിമതി ആരോപണം ബിജെപിയുടെ ഗൂഡാലോചനയെന്ന് ലാലു പ്രസാദ് യാദവ്!!ഇതൊന്നും കണ്ട് താൻ ഭയപ്പെടില്ല!! അഴിമതി ആരോപണം ബിജെപിയുടെ ഗൂഡാലോചനയെന്ന് ലാലു പ്രസാദ് യാദവ്!!

ആദ്യം പരാമ്പരാഗത രീതിയില്‍, പിന്നീട് ക്രിസ്തീയ ആചാര പ്രകാരം, ഇരുവട്ടം മണവാട്ടിയാവാനൊരുങ്ങി സാമന്ത!!

ഭീകരവാദത്തെ നേരിടാൻ കൂട്ടായ ശബ്ദം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സിന് ഒരു ഉറച്ച ശബ്ദമുണ്ട്. അതിനാല്‍ തന്നെ ഭീകരവാദത്തിനെതിരായ അതിന്റെ നേതൃത്വഗുണം ലോകത്തിന് മുൻപിൽ കാണിച്ചുകൊടുക്കണമെന്നും മോദി പറഞ്ഞു.70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണ് ബിജെപി സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായത്തിന് ഗുണകരമായ സാഹചര്യങ്ങളാണ് ഇന്ത്യയിലുള്ളത്. ചരക്ക് സേവന നികുതി ഇതിന് കൂടുതല്‍ ഗുണകരമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

modi

ഇതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും തമ്മില്‍ ബ്രിക്‌സ് നേതാക്കളുടെ യോഗത്തില്‍ കണ്ടുമുട്ടി. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ബ്രിക്‌സ് യോഗത്തിനിടയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുകയായിരുന്നു.

English summary
Prime Minister Narendra Modi on Friday called for collective crackdown on terror safe havens as well as those supporting and sponsoring terrorism.PM Modi made the strong statement while attending an informal BRICS leaders meeting on the sidelines of G20 Summit being held in Germany.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X