യുദ്ധം, ചാരബലൂണ്‍... റഷ്യ, അമേരിക്ക, ചൈന മുഖാമുഖം, സാക്ഷ്യം വഹിക്കുന്നത് ഇന്ത്യ; എല്ലാ കണ്ണുകളും ജി20 യില്‍
യുദ്ധത്തില്‍ അമേരിക്ക യുക്രൈന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചൈനയാകട്ടെ റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും യു എസ് നയതന്ത്രജ്ഞന് ആന്റണി ബ്ലിങ്കണുമായുള്ള കൂടിക്കാഴ്ചയ്ക്ക്. റഷ്യ - യുക്രൈന് പശ്ചാത്തലത്തില്‍ സെര്‍ജി ലാവ്റോവും ആന്റണി ബ്ലിങ്കണും ഒരു യോഗത്തില്‍ ഒന്നിച്ച് പങ്കെടുക്കുന്നതിന് സവിശേഷമായ പ്രധാന്യമാണ് ഉള്ളത്.
ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിക്ക് ശേഷം സെര്‍ജി ലാവ്റോവും ആന്റണി ബ്ലിങ്കണും ഒന്നിച്ച് സംസാരിച്ചിട്ടില്ല. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുള്ള അസ്വാരസ്യവും ചൈന റഷ്യക്ക് നല്കുന്ന പിന്തുണയും എല്ലാം നിലവിലെ ജി 20 യോഗത്തെ പ്രാധാന്യമുള്ളതാക്കുന്നുണ്ട്. യുക്രൈന് അധിനിവേശത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ് രണ്ട് പേരും അവസാനമായി ഫോണില്‍ സംസാരിച്ചത്.
എന്നാല്‍ ഇതില്‍ യുദ്ധം വിഷയമായിരുന്നില്ല. അതേസമയം അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിനാശകരമായ നയം ഇതിനകം തന്നെ ലോകത്തെ ഒരു ദുരന്തത്തിന്റെ വക്കിലെത്തിച്ചു എന്നും സാമൂഹിക-സാമ്പത്തിക വികസനത്തില്‍ ഇത് ഒരു തിരിച്ചടിക്ക് കാരണമായി എന്നും കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഇത് ദരിദ്ര രാജ്യങ്ങളുടെ സ്ഥിതി ഗുരുതരമായി വഷളാക്കുകയും ചെയ്തു എന്നും റഷ്യ പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് റഷ്യയുടേയും അമേരിക്കയുടേയും പ്രതിനിധികള്‍ ഒരേ വേദിയില്‍ എത്തുന്നത്. അതിനിടെ അമേരിക്കയിലേക്ക് നിരന്തരം ചൈനീസ് ചാര ബലൂണുകള്‍ വരുന്ന സാഹചര്യത്തില്‍ ചൈനീസ് നയതന്ത്രജ്ഞന് ക്വിന്‍ ഗാംഗിന്റെ സാന്നിധ്യവും ശ്രദ്ധേയമാകും.
കൂടാതെ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ചൈനയാണ് എന്ന് യുക്രൈന് സന്ദര്‍ശിച്ച പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞിരുന്നു. ഈ രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ ജി 20 ഉച്ചകോടിക്ക് പ്രാധാന്യമേറെയാണ്. എന്നാല്‍ ജി 20 ഉച്ചകോടിയുടെ പൊതുയോഗമല്ലാതെ നേതാക്കള്‍ വ്യത്യസ്തമായും ഒറ്റക്കുമുള്ള കൂടിക്കാഴ്ചക്ക് സാധ്യത ഇല്ല എന്നാണ് വിലയിരുത്തല്‍.
ജര്‍മനിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് ഉന്നത നയതന്ത്രജ്ഞന് വാങ് യിയും ആന്റണി ബ്ലിങ്കെും ചാര ബലൂണുകളുടെ വിഷയത്തില്‍ വാക്പോര് നടത്തിയിരുന്നു. തായ്വാനിലെ വാഷിംഗ്ടണിന്റെ ഇടപെടലിലും ബീജിംഗിന് അതൃപ്തിയുണ്ട്. അതേസമയം ജി 20യുടെ ഇന്ത്യയുടെ ആതിഥേയത്വത്തിനും വിഷയത്തില്‍ സവിശേഷമായ സ്ഥാനമാണ് ഉള്ളത്.
ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കണം എന്ന് ആവശ്യപ്പെടുമ്പോഴും ഇന്ത്യ ഇതുവരെ റഷ്യയെ തള്ളിപറഞ്ഞിട്ടില്ല. മാത്രമല്ല ഇന്ത്യ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുകയും യുദ്ധ കാലയളവില്‍ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതുമായ രാജ്യമാണ്. എന്നാല്‍ ചൈനയോടുള്ള അതൃപ്തി ഇന്ത്യയ്ക്കും മറുവശത്തുണ്ട് താനും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications