കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ അമ്പരപ്പിച്ച് ഇറാന്‍; ലോക നേതാക്കള്‍ക്കിടയില്‍ ഇറാന്‍ മന്ത്രിയും, മോദി വന്നതിന് പിന്നാലെ

Google Oneindia Malayalam News

Recommended Video

cmsvideo
ജി 7 ഉച്ചകോടിയില്‍ അമേരിക്കയെ അമ്പരപ്പിച്ച് ഇറാന്‍ | Oneindia Malayalam

പാരിസ്: ലോകത്തെ ഏഴ് വന്‍ ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-7. ഈ സംഘത്തിന്റെ 2019ലെ ഉച്ചകോടി നടക്കുന്നത് ഫ്രാന്‍സിലെ തീരനഗരമായ ബിയാര്‍റിറ്റ്‌സിലാണ്. ഞായറാഴ്ച ലോക നേതാക്കള്‍ നഗരത്തിലെത്തി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മറ്റൊരു രാഷ്ട്രപ്രതിനിധിയും അവിടെ വന്നു. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആയിരുന്നു അത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ ശരിക്കും ഞെട്ടിച്ചു ഇറാന്‍ മന്ത്രിയുടെ സാന്നിധ്യം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ക്ഷണം സ്വീകരിച്ചാണ് ഇറാന്‍ മന്ത്രി എത്തിയത്. ഇറാനും അമേരിക്ക-ബ്രിട്ടന്‍ സഖ്യവും തമ്മില്‍ ശക്തമായ പോര് നിലനില്‍ക്കവെയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. മോദി ഫ്രാന്‍സിലെത്തിയതിന് പിന്നാലെയാണ് ഇറാന്‍ മന്ത്രിയും വന്നത്. ഇറാന്‍ മന്ത്രിയെ ഫ്രാന്‍സിലേക്ക് ക്ഷണിച്ചതിന് പിന്നില്‍ ഒട്ടേറെ ലക്ഷ്യങ്ങളുണ്ടെന്നാണ് വിവരം. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ......

 നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല

നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല

ഇറാന്‍ വിദേശകാര്യ മന്ത്രി ഉച്ചകോടിക്ക് എത്തുന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. ഞായറാഴ്ച വൈകീട്ടാണ് മുഹമ്മദ് ജവാദ് സരീഫ് ഫ്രാന്‍ലെ ഉച്ചകോടി നടക്കുന്ന നഗരത്തിലെത്തിയത്. ഇദ്ദേഹത്തെ കണ്ട അമേരിക്കന്‍ പ്രതിനിധികള്‍ അമ്പരന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍

ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മില്‍ ശക്തമായ പോര് നിലനില്‍ക്കുകയാണ്. ട്രംപിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ബ്രിട്ടനുമായും ഇറാന്‍ വാക് പോര് നിലനില്‍ക്കുകയാണ്.

 ക്ഷണിച്ചത് ഫ്രഞ്ച് പ്രസിഡന്റ്

ക്ഷണിച്ചത് ഫ്രഞ്ച് പ്രസിഡന്റ്

ഇറാനെതിരെ ശക്തമായ നടപടി വേണമെന്ന അമേരിക്കയും ബ്രിട്ടനും ആവശ്യപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച ഇറാന്‍ മന്ത്രി വന്നത്. ഇറാന്‍ മന്ത്രിയെ വിളിക്കുന്ന കാര്യം ഫ്രാന്‍സ് മറ്റു പ്രമുഖ രാജ്യങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്.

പ്രയാസം നിറഞ്ഞ റോഡ്

പ്രയാസം നിറഞ്ഞ റോഡ്

ഫ്രഞ്ച് വിദേശകാര്യമന്ത്രി, പ്രസിഡന്റ് എന്നിവരുമായി താന്‍ ചര്‍ച്ച നടത്തുമെന്ന് ജവാദ് സരീഫ് പറഞ്ഞു. വളരെ പ്രയാസം നിറഞ്ഞ റോഡാണ് മുമ്പിലുള്ളത്. എന്നാല്‍ ഒരു ശ്രമം എന്നാണ് സരീഫ് ഫ്രഞ്ച് യാത്ര സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഉച്ചകോടിക്ക് മുമ്പായി നടന്ന ചര്‍ച്ചകളില്‍ സരീഫ് പങ്കെടുത്തു.

ചര്‍ച്ചകള്‍ തുടങ്ങി

ചര്‍ച്ചകള്‍ തുടങ്ങി

ജര്‍മനിയുടെയും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഉന്നത നേതാക്കളുമായി ഇറാന്‍ മന്ത്രി ചര്‍ച്ച നടത്തി. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മറ്റു അഞ്ച് രാജ്യങ്ങളും കരാര്‍ തുടരുന്നുണ്ട്. ആണവ കാരാര്‍ തന്നെയാകും ഇറാന്‍ മന്ത്രിയും മറ്റു നേതാക്കളും തമ്മിലുള്ള പ്രധാന ചര്‍ച്ച.

അമേരിക്കയെ അറിയിച്ചുവെന്ന്

അമേരിക്കയെ അറിയിച്ചുവെന്ന്

ഇറാന്‍ മന്ത്രിയെ ക്ഷണിച്ചത് അമേരിക്കയുടെ അറിവോടെയാണ് എന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഇറാനോടുള്ള നിലപാടില്‍ അമേരിക്കന്‍ പ്രസിഡന്റിനും ഫ്രഞ്ച് പ്രസിഡന്റുനും വ്യത്യസ്ത നിലപാടാണുള്ളത്. കഴിഞ്ഞാഴ്ച ഈ വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു ഇരുവരും.

 മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഫ്രാന്‍സ്

മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഫ്രാന്‍സ്

ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നാണ് ഫ്രാന്‍സ് മുന്നോട്ടുവച്ച നിര്‍ദേശം. മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഫ്രാന്‍സ് അറിയിച്ചു. എന്നാല്‍ ഇക്കാര്യം ട്രംപ് തള്ളി. അമേരിക്ക സ്വന്തമായി ചര്‍ച്ച നടത്തും. മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ വേറെ നടത്താം എന്നാണ് ട്രംപ് പറഞ്ഞത്.

പിന്തുണച്ചത് ബ്രിട്ടന്‍ മാത്രം

പിന്തുണച്ചത് ബ്രിട്ടന്‍ മാത്രം

ഇറാനെതിരേ എല്ലാ രാജ്യങ്ങളും അമേരിക്കക്കൊപ്പം നില്‍ക്കണമെന്നും അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടന്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്. ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന നിലപാടാണ് സ്വീകരിച്ചത്.

 പ്രത്യേക സൈനിക സഖ്യം

പ്രത്യേക സൈനിക സഖ്യം

പേര്‍ഷ്യന്‍ കടലില്‍ ഇറാന്‍ ഭീഷണിയുണ്ടെന്നും ഇത് നേരിടാന്‍ പ്രത്യേക സൈനിക സഖ്യം രൂപീകരിക്കണമെന്നുമാണ് അമേരിക്കയുടെ നിലപാട്. അമേരിക്ക രണ്ടു യുദ്ധക്കപ്പലുകള്‍ അയച്ചു. ബ്രിട്ടന്‍ മൂന്ന് യുദ്ധക്കപ്പലും. ഓസ്‌ട്രേലിയയും ബഹ്‌റൈനും സഖ്യം ചേരുമെന്ന് അറിയിച്ചിട്ടുണ്ട. എന്നാല്‍ വിദേശരാജ്യങ്ങള്‍ മേഖല വിട്ടുപോകണം എന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മോദി ഫ്രാന്‍സിലെത്തി

മോദി ഫ്രാന്‍സിലെത്തി

യുഎഇയും ബഹ്‌റൈനും സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉച്ചയ്ക്കാണ് ഫ്രാന്‍സിലേക്ക് പുറപ്പെട്ടത്. പരിസ്ഥിതി, കാലാവസ്ഥ, സാങ്കേതിക കൈമാറ്റം തുടങ്ങിയ ആഗോളവിഷയങ്ങളാകും അദ്ദേഹം ജി-7 ഉച്ചകോടിയില്‍ പ്രഭാഷണ വിഷയമാക്കുക. ലോക നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യും.

ജി-7 സംഘത്തിലെ അംഗങ്ങള്‍

ജി-7 സംഘത്തിലെ അംഗങ്ങള്‍

ഇന്ത്യ ജി-7 ഗ്രൂപ്പില്‍ അംഗമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി എത്തുന്നത്. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി-7 ഗ്രൂപ്പിലുള്ളത്. മോദിയും ട്രംപും കശ്മീര്‍ വിഷയം ഉച്ചകോടിക്കിടെ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും മോദി ചര്‍ച്ച നടത്തും.

എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍; ഇറാന്‍ അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3എരിതീയില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍; ഇറാന്‍ അതിര്‍ത്തിയിലേക്ക് വീണ്ടും യുദ്ധക്കപ്പല്‍, യുഎസ് 2, യുകെ3

English summary
G7 summit: Iranian foreign minister attends unexpected talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X