India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി 7 ഉച്ചകോടി: ബൈഡന്‍, ട്രൂഡോ, മാക്രോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

Google Oneindia Malayalam News

മ്യൂണിക്ക്: ജി 7 ഉച്ചകോടിയില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക നേതാക്കളുമൊത്തുള്ള ജി-7 ഉച്ചകോടിയില്‍ എന്ന അടിക്കുറിപ്പിനൊപ്പം ഗ്രൂപ്പ് ഫോട്ടോയും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

മേയില്‍ ക്വാഡ് ഉച്ചകോടിക്കായി ജപ്പാനില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മോദിയും ബൈഡനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ, ഇസ്രായേല്‍, യു എ ഇ, യു എസ് എന്നിവ ഉള്‍പ്പെടുന്ന ഫോറത്തിന്റെ വെര്‍ച്വല്‍ ഉച്ചകോടിക്കായി ഇരു നേതാക്കളും ജൂലൈയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ബവേറിയയിലെ എല്‍മാവുവില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ജര്‍മ്മനി അര്‍ജന്റീന, ഇന്ത്യ, ഇന്തോനേഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവരെ ക്ഷണിച്ചിരുന്നു. ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പങ്കാളി രാജ്യങ്ങളുമായി ക്രിയാത്മകവും സജീവവുമായ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണ്. കാലാവസ്ഥയിലും സുസ്ഥിര നിക്ഷേപങ്ങളിലും ഊന്നല്‍ നല്‍കുന്ന പങ്കാളിത്തമാണ് കാതലായ വിഷയം.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

ലോകമെമ്പാടുമുള്ള ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുക, ആഗോള ആരോഗ്യം വര്‍ദ്ധിപ്പിക്കുക, ജനാധിപത്യത്തെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതാക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യം, ജി 7 ഉച്ചകോടിയിലെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ജി 7 ന്റെ ചെയര്‍മാനെന്ന നിലയില്‍ ജര്‍മ്മനിയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. കാലാവസ്ഥാ പ്രതിബദ്ധതകളോടുള്ള ഇന്ത്യയുടെ അര്‍പ്പണബോധം അതിന്റെ പ്രകടനത്തില്‍ നിന്ന് വ്യക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ അവകാശപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ജി-7 ലെ സമ്പന്ന രാജ്യങ്ങള്‍ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജി 7 ഉച്ചകോടിയില്‍ 'നല്ല ഭാവിയില്‍ നിക്ഷേപം: കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം' എന്ന സെഷനില്‍ നടത്തിയ പരാമര്‍ശത്തില്‍, ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്ന് 40 ശതമാനം ഊര്‍ജ്ജ ശേഷി എന്ന ലക്ഷ്യം ഒമ്പത് വര്‍ഷം മുമ്പ് നേടിയതായി ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് ഉയര്‍ത്തിക്കാട്ടി മോദി പറഞ്ഞു.

സിനിമ സെറ്റിലെ ഐസിസി പുനസ്ഥാപിച്ചു; അമ്മയില്‍ നിന്നും ഡബ്ല്യൂസിസിയില്‍ നിന്നും ഇവര്‍ അംഗങ്ങള്‍സിനിമ സെറ്റിലെ ഐസിസി പുനസ്ഥാപിച്ചു; അമ്മയില്‍ നിന്നും ഡബ്ല്യൂസിസിയില്‍ നിന്നും ഇവര്‍ അംഗങ്ങള്‍

പെട്രോളില്‍ 10 ശതമാനം എഥനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം 5 മാസം മുമ്പേ കൈവരിച്ചു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് ഇന്ത്യയിലുണ്ട്' അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യം ഇത്തരമൊരു നടപടി മുന്നോട്ടുവെക്കുമ്പോള്‍ മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും പ്രചോദനം ലഭിക്കും. ജി-7 ലെ സമ്പന്ന രാജ്യങ്ങള്‍ ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇന്ന്, ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്ക് ഇന്ത്യയില്‍ ഒരു വലിയ വിപണി ഉയര്‍ന്നുവരുന്നു,' പ്രധാനമന്ത്രി പറഞ്ഞു. ജി-7 രാജ്യങ്ങള്‍ക്ക് ഈ മേഖലയില്‍ ഗവേഷണം, നവീകരണം, ഉല്‍പ്പാദനം എന്നിവയില്‍ നിക്ഷേപം നടത്താം എന്നും അദ്ദേഹം പറഞ്ഞു. ഓരോ പുതിയ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയുന്ന സ്‌കെയില്‍ ആ സാങ്കേതികവിദ്യയെ ലോകത്തിന് മുഴുവന്‍ താങ്ങാനാവുന്നതാക്കി മാറ്റാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.

English summary
G7 Summit: Narendra Modi meets Joe Biden, Justin Trudeau and Emmanuel Macron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X