• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജി7 ഉച്ചക്കോടി; ചൈനയെ ഒഴിവാക്കിയതിൽ ട്രംപിനെതിരെ റഷ്യ!! യുഎസിന് മറുപടിയുമായി ചൈനയും

വാഷിങ്ടൺ; ജി7 ഉച്ചകോടിയിൽ നിന്നും ചൈനയെ ഒഴിവാക്കിയ യുഎസ് നടപടിക്കെതിരെ എതിർപ്പുമായി റഷ്യ. ജി7 വിപുലീകരിക്കാനുള്ള നടപടി ശരിയായ ദിശയിലേക്കുള്ള മുന്നേറ്റമാണെന്നും എന്നാൽ യഥാർത്ഥ പ്രാതിനിധ്യം ഇത് ഉറപ്പാക്കുന്നില്ലെന്നും റഷ്യ പ്രതികരിച്ചു. ചൈനയെ ഒഴിവാക്കിക്കൊണ്ട് ആഗോള സംരംഭങ്ങൾ നടപ്പാക്കുകയെന്നത് അസാധ്യമാണെന്നും റഷ്യ വ്യക്തമാക്കി.

ജി 7 കാലഹരണപ്പെട്ടെന്നും ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നിവയെ ഉൾപ്പെടുത്തി ജി10, അല്ലെങ്കിൽ ജി11 ആയി വികസിപ്പിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസയം ചൈനയെ കൂടി ഉൾപ്പെടുത്തി ജി 12 ആക്കണമെന്നതാണ് റഷ്യയുടെ താത്പര്യം. നേരത്തേ ജി8 കൂട്ടായ്മായിൽ നിന്ന് റഷ്യ പുറത്ത് പോകുകയായിരുന്നു. ഇതോടെയാണ് ജി7 ആയത്.

യുഎസ്, ഇറ്റലി, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമനി, യുകെ , യൂറോപ്യൻ യൂണിയൻ എന്നിവരാണ് ജി7 കൂട്ടായ്മയിൽ ഉള്ളത്. ഇത്തവണ അമേരിക്കയിലാണ് ജി7 ഉച്ചകോടി നടക്കുന്നത്. അതിലേക്ക് ഇന്ത്യയെ ഡൊണാൾഡ് ട്രംപ് ക്ഷണിച്ചിരുന്നു. ജി7 കാലഹരണപ്പെട്ടെന്നും കൊവിഡാനന്തര ലോകക്രമത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും കഴിഞ്ഞ ദിവസം ട്രംപ് മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അതിനിടെ യുഎസിന് മറുപടിയുമായി ചൈന രംഗത്തെത്തി. തങ്ങളെ മാറ്റി നിർത്തി രൂപീകരിക്കാനൊരുങ്ങുന്ന ഏത് കൂട്ടായ്മയും പരാജയപ്പെടുമെന്ന് ചൈന പ്രതികരിച്ചു. എല്ലാ അന്താരാഷ്ട്ര സംഘടനകളും സമ്മേളനങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ബഹുമുഖത്വം ഉയർത്തിപ്പിടിക്കുന്നതിനും ലോക സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണെന്ന് ചൈന വിശ്വസിക്കുന്നതെന്ന് വിദേശകാര്യമാന്ത്രാലയ വക്താവ് ഴാവോ ലിജിയന്‍ അറിയിച്ചു.ചൈനയെ ഒറ്റപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടും. അത്തരം കൂട്ടായ്മകൾ ജനകീയമാകില്ലെന്നും ലിജിയൻ പ്രതികരിച്ചു.

cmsvideo
  Face-off along LAC in Ladakh: Chinese build-up will be matched | Oneindia Malayalam

  യുഎസും ചൈനയും തമ്മിലുള്ള ബന്ധം അടുത്ത നാളായി അത്ര സുഖകരമല്ല. കൊവിഡ്-19, ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക ചൈനയ്‍ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.വിഷയത്തിൽ യുഎസ് അനാവശ്യ ഇടപെടലുകളാണ് നടത്തുന്നതെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയെ മാറ്റി നിർത്താനുള്ള യുഎസ് നീക്കം എന്നതും ശ്രദ്ധേയമാണ്.

  ജി 7 ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി!!

  കണ്ണില്ലാത്ത ക്രൂരത; പൈനാപ്പിളിൽ സ്ഫോടക വസ്തു, ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം

  ഇന്ത്യയില്‍ കൊറോണ ബാധിതര്‍ രണ്ട് ലക്ഷം കടന്നു; പ്രതിദിനം 8000 ലധികം കേസുകള്‍

  English summary
  G7 summit; Russia objects US move to isolate china
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more