കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗദ്ദാഫിയുടെ കൊട്ടാരം ഇന്നു എങ്ങെനയാണെന്നറിയാമോ?

  • By Mithra Nair
Google Oneindia Malayalam News

ട്രിപ്പോളി : ഒരിക്കല്‍ ലോകത്തിലെ എല്ലാ കണ്ണുകളും ബാബുല്‍ അസീസിയ കൊട്ടാരത്തിലേക്കായിരുന്നു. ലിബിയയുടെ മുന്‍ ഏകാധിപതി മുമദ് അബു മിന്‍യാര്‍ അല്‍ഖദ്ദാഫിയുടെ കൊട്ടാരത്തെ കുറിച്ചാണ് പറയുന്നത്.ഗദ്ദാഫി രാജ്യം അടക്കി ഭരിച്ചിരുന്ന കാലത്ത് ജനങ്ങള്‍ക്ക് ആ കൊട്ടാരത്തിന്റെ മതിലില്‍ നോക്കാന്‍പോലും പേടിയായിരുന്നു. എന്നാല്‍ ഗദ്ദാഫി നാലു പതിറ്റാണ്ടിലേറെ താമസിച്ചു രാജ്യം ഭരിച്ച ആ കൊട്ടാരവും പരിസരവും ഇന്നു മാലിന്യം തള്ളുന്ന സ്ഥലമാണ്.

ബാബുല്‍ അസീസിയ എന്ന കൊട്ടാരത്തിന് പ്രതാപം എന്താണെന്നു പോലും അറിയാത്ത അവസ്ഥയിലാണ്. കൊട്ടാരത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നുപോയിട്ടുണ്ട്. കല്ലുകളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. ചില കെട്ടിടങ്ങളുടെ അടിത്തറപോലും തോണ്ടിയിട്ടുണ്ട്. മറ്റൊരു സ്ഥലത്ത് ആളുകള്‍ മാലിന്യം തള്ളുന്നു, കൂടാതെ ഭാഗത്തു കച്ചവടക്കാര്‍ പലവിധ കച്ചവടങ്ങള്‍ നടത്തുന്നു.

muammar-al-gaddafi-at-t

ഇദ്രിസ് രാജാവില്‍നിന്ന് അധികാരം പിടിച്ചെടുത്ത് 1969 സെപ്റ്റംബര്‍ ഒന്നിനു ലിബിയയുടെ ഭരണത്തലവനായ ഗദ്ദാഫി 2011 ഓഗസ്റ്റ് 23 വരെ രാഷ്ട്രത്തലവനായിരുന്നു. 2011ല്‍ അറബ് വസന്തത്തിന്റെ ഭാഗമായുണ്ടായ പ്രതിഷേധത്തില്‍ ഗദ്ദാഫിയുടെ കാലിടറി.

നാറ്റോ സൈന്യം വിമതരെ സഹായിച്ചതോടെ ഗദ്ദാഫിക്കു പിടിച്ചുനില്‍ക്കാനായില്ല. ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റ് സിര്‍ത്തില്‍ വച്ച് 2011 ഒക്ടോബര്‍ 20ന് കൊല്ലപ്പെട്ടുഗദ്ദാഫി കൊല്ലപ്പെട്ടതോടെ വിമതര്‍ കൊട്ടാരവളപ്പിലെ പല കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തു.

English summary
:The sprawling palace compounds from which Libyan leader Muammar Gaddafi ruled for four decades have been reduced to garbage dumps and pet markets by the 2011 revolution which toppled him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X