ഗദ്ദാഫി കൊതിച്ചത് പുട്ടിന്റെ മകളെ മരുമകളാക്കാന്‍, പക്ഷേ...
ട്രിപ്പോളി: ലിബിയയിലെ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടിട്ട് വര്‍ഷം നാല് കഴിഞ്ഞു. പിന്നെ ഇപ്പോള്‍ എങ്ങനെയാണ് അദ്ദേഹം വാര്‍ത്തകളില്‍ എത്തുന്നത്?
ഗദ്ദാഫി, തന്റെ മകനെ കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ മകളെ കല്യാണം കഴിപ്പിയ്ക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഗദ്ദാഫിയുടെ ഉപദേഷ്ടാവായിരുന്ന മഹമ്മദ് അബ്ദ് അല്‍ മൊത്ലെബ് ആണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പുട്ടിന്റെ പെണ്മക്കളില് ഒരാളെ തന്റെ രണ്ടാമത്തെ മകനായ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിയ്ക്ക് വിവാഹം ചെയ്ത് കൊടുക്കണം എന്നായിരുന്നു ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഗദ്ദാഫി പുട്ടിനെ സമീപിയ്ക്കുകയും ചെയ്തിരുന്നു.
വെറും ഒരു വിവാഹ ബന്ധമായിരുന്നില്ല ഗദ്ദാഫി ഇതുവഴി ഉദ്ദേശിച്ചിരുന്നത്. റഷ്യന്‍ പ്രസിഡന്റുമായുളള വ്യക്തിപരമായ ബന്ധം തനിയ്ക്ക് രാഷ്ട്രീയപരമായും ഗുണം ചെയ്യുമെന്നാണ് കരുതിയിരുന്നത്. അമേരിയ്ക്ക അടക്കമുള്ള പാശ്ചാത്യ ശക്തികളില്‍ നിന്ന് ഗദ്ദാഫി ഭീഷണി നേരിടുന്ന കാലവും ആയിരുന്നു അത്.
എന്തായാലും ഗദ്ദാഫിയുടെ വിവാഹാലോചന പുട്ടിന് മുഖവിലയ്ക്കെടുത്തില്ല. തന്റെ മകള്‍ക്ക് ഗദ്ദാഫിയുടെ മക്കളെ അറിയുക പോലും ഇല്ലെന്നാണ് അ്ദേഹം മറുപടി കൊടുത്തത്.
സംഗതി എന്തായാലും പുട്ടിന്റേയും മകളുടേയും ഭാഗ്യമായിപ്പോയി. ഗദ്ദാഫി 2011 ലെ കലാപത്തില്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെ മകനായ സെയ്ഫ് അല്‍ ഇസ്ലാമിനെ കഴിഞ്ഞ ജൂലായ് മാസത്തിലാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications