ഗെയിം ഓഫ് ത്രോണ്‍സ് താരം ഡയാന റിഗ് അന്തരിച്ചു, ആദരാഞ്ജലികള്‍ ആര്‍പ്പിച്ച് ആരാധകര്‍
ലണ്ടന്‍: പ്രേക്ഷക ശ്രദ്ധ നേടിയ ഗെയിം ഓഫ് ത്രോണ്‍സ് ടിവി പരമ്പരയിലെ ഒലേന ടൈറല്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത് ബ്രിട്ടീഷ് നടി ഡയനാ റിഗ് അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായ ഡയാന നാളുകളായി ചികിത്സയിലായിരുന്നു. സ്വന്തം വസതിയില്‍ വച്ചായിരുന്നു അന്ത്യം. നാടകരംഗത്ത് തിളങ്ങി നിന്ന ഡയാന 1960കളില്‍ അവഞ്ചേഴ്‌സ് ടിപി പരമ്പരയിലൂടെയാണ് പ്രശ്‌സ്തയായത്. 1969ലെ ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രഡ് സര്‍വീസില്‍ ജെയിംസ് ബോണ്ടിന്റെ ഭാര്യയായി വെഷമിട്ടിരുന്നു.

1938ല്‍ ഇഗ്ലംണ്ടിലെ ഡോണ്‍കാസ്റ്റില്‍ ജനനം. റോയര്‍ ഷേക്‌സിപിയര്‍ എന്ന കമ്പനിയിലൂടെ അരങ്ങിലേക്ക് പ്രവേശിച്ച താരത്തിന് കിംഗ് ലിയറിലെ വേഷം കയ്യടി നേടിക്കൊടുത്തു. ബാഫ്ത എമ്മി എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ഡയാനയ്ക്ക് നിരവധി ആരാധകാരാണുള്ളത്. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.












Click it and Unblock the Notifications