കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് ഹെലികോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തി, സംഭവത്തിന് പിന്നില്‍ ഗുണ്ടാത്തലവന്മാര്‍!!!

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: പൊലീസ് ദൗത്യത്തിനിടെ ഗുണ്ടാ സംഘം ഹെലികോപ്റ്റര്‍ വെടിവെച്ചുവീഴ്ത്തി. പൈലറ്റും മൂന്ന് ഉദ്യോഗസ്ഥരുമുള്‍പ്പെടെ നാല് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മെക്‌സിക്കോയിലെ മിക്കോക്കനിലായിരുന്നു സംഭവം. ക്രിമിനല്‍ സംഘത്തിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് നടത്തിയ ഓപ്പറേഷനിടെയായിരുന്നു അക്രമണമുണ്ടായത്.

ജാഗ്രതൈ, ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക, എച്ച്‌ഐവി പടരുന്നുജാഗ്രതൈ, ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക, എച്ച്‌ഐവി പടരുന്നു

മയക്കുമരുന്ന് കടത്തിന് നേതൃത്വം നല്‍കുന്ന അപാട്ട്‌സിംഗന്‍ എന്ന പ്രദേശത്തെ ഗുണ്ടാ സംഘങ്ങളെ തുരത്തുന്നതിനായി നടത്തിയ ഓപ്പറേഷനാണ് ദുരന്തത്തില്‍ കലാശിച്ചത്. എന്നാല്‍ ഹെലികോപ്റ്റര്‍ എങ്ങനെയാണ് തകര്‍ന്നതെന്നത് സംബന്ധിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. അക്രമണത്തിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

mexico

മിക്കാക്കോയിലെ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ 2015ല്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ 42 ആയുധധാരികളും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങള്‍ പതിവായ മെക്‌സിക്കോയില്‍ പുങ്കരബാറ്റോയിലെ ഗവര്‍ണറും ഒരു വെടിവെയ്പ്പിനിടെ കൊല്ലപ്പെട്ടിരുന്നു.

English summary
Gang attack against police helicopter killed four men. Police operation in Michochan state to held drug mafia end up with violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X