കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് സർജറിയ്ക്ക് തയ്യാറായി ഒപ്പറേഷൻ തിയേറ്ററിൽ അധോലോക നായകൻ; എന്നാൽ അവിടെ നടന്നത്...

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെക്സിക്കൻ നഗരമായ പ്യൂബയിലെ ആശുപത്രിയിൽ വെച്ചാണ് തോക്കു ധാരികൾ ഇദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്

  • By Ankitha
Google Oneindia Malayalam News

മെക്സിക്കോ സിറ്റി: പ്ലാസ്റ്റിക് സർജറിക്കിടെ മെക്സിക്കോയിലെ കുപ്രസിദ്ധ ഇന്ധന മോഷ്ടാവ് വെടിയേറ്റു മരിച്ചു. ജീസസ് എൽ കലിമ്പ മാർട്ടിനാണ് ഒപ്പറേഷനിടെ വെടിയേറ്റ് മരിച്ചത്.

operation

ശത്രുക്കൾക്ക് നെഞ്ചിടുപ്പ് കൂടി, ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു, ഇന്ത്യയുടെ മുന്നറിയിപ്പ്...ശത്രുക്കൾക്ക് നെഞ്ചിടുപ്പ് കൂടി, ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു, ഇന്ത്യയുടെ മുന്നറിയിപ്പ്...

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെക്സിക്കൻ നഗരമായ പ്യൂബയിലെ ആശുപത്രിയിൽ വെച്ചാണ് തോക്കു ധാരികൾ ഇദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. രൂപവും വിരലടയാളവും മാറുന്നതിനുള്ള സർജറിയാണ് ഇയാൾ വിധേയനായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മയക്കുമരുന്ന് കച്ചവടം കഴിഞ്ഞാല്‍ മെക്‌സിക്കോയിലെ ഏറ്റവും വ്യാപകമായ സംഘടിത കുറ്റകൃത്യമാണ് ഇന്ധനമോഷണം.

40കാരിയായ കാമുകി 20കാരനായ കാമുകന്റെ ഫോണെടുത്തില്ല, വാട്സ്ആപ്പിലും ബ്ലോക്കി, മലയാളി കാമുകൻ ചെയ്തത്40കാരിയായ കാമുകി 20കാരനായ കാമുകന്റെ ഫോണെടുത്തില്ല, വാട്സ്ആപ്പിലും ബ്ലോക്കി, മലയാളി കാമുകൻ ചെയ്തത്

ഒപ്പറേഷൻ തീയേറ്ററിൽ അതിക്രമിച്ചു കയറി

ഒപ്പറേഷൻ തീയേറ്ററിൽ അതിക്രമിച്ചു കയറി

ആശുപത്രിയിൽ സർജറി നടന്നു കൊണ്ടിരിക്കുമ്പോഴാണ് തോക്കു ധാരികൾ ഓപ്പറേഷൻ തീയേറ്ററിലെത്തി ഇയാൾക്കു നേരെ വെടിയുതിർത്തത്. സംഭവത്തിൽ 12 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണത്തിനു പിന്നിൽ കുടിപക

ആക്രമണത്തിനു പിന്നിൽ കുടിപക

വെടിവെയ്പ്പിനു പിന്നിൽ മറ്റൊരു കവർച്ച സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. രണ്ടു കവർച്ച സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് ആക്രമണത്തിന് കാരണമായത്.

പോലീസിൽ നിന്ന് രക്ഷപ്പെടാൻ

പോലീസിൽ നിന്ന് രക്ഷപ്പെടാൻ

മെക്സിക്കോയിലെ അധോലോക കുറ്റവാളിയായ മാർട്ടിൻ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷനേടാനാണ് പ്ലാസ്റ്റിക് സർജറിയ്ക്ക് വിധേയനായത്.

പോലീസ് അന്വേഷണം ആരംഭിച്ചു

പോലീസ് അന്വേഷണം ആരംഭിച്ചു

മെക്സിക്കൻ കുറ്റവാളി മാർട്ടിനെതിരെ ആശുപത്രിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അധികൃതർ പറഞ്ഞു.

ഇന്ധന മോഷ്ടാവ്

ഇന്ധന മോഷ്ടാവ്

മെക്സിക്കോയിലെ കുപ്രസിദ്ധ മേഷ്ടാവാണ് കൊല്ലപ്പെട്ട് മാർട്ടിൻ. മാർട്ടിൻരെ നേതൃത്വത്തിൽ ഇന്ധന പൈപ്പിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെമെക്‌സ് ഓയില്‍ കമ്പനിയുടെ പൈപ്പ് ലൈനില്‍ നിന്നാണ് മോഷണം.

English summary
A leader of the fuel-theft gang in Mexico was shot dead while he was underdoing plastic surgery in an attempt to change his apperance, according to state authorities. Reported by the Associated Press, prosecutors in the Mexican state of Puebla, four people were killed in the gang related shooting namely Jesus Martin, two other men and a woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X