കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നയാക്കി, കൂട്ടബലാത്സംഗം ചെയ്തു, ദുരിതങ്ങള്‍ മറികടന്ന് മായി റാംപിലെത്തി

ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഫാഷന്‍ വീക്കിലെ മായിയുടെ ചുവടു വയ്പ്പ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ഇസ്ലാമാബാദ് : പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് മനസിനെ മുറിപ്പെടുത്തിയ ദുരന്തത്തില്‍ നിന്നുള്‍ക്കൊണ്ട ആത്മവിശ്വാസത്തില്‍ മുഖ്താര്‍ മായി നാല്‍പ്പത്തി നാലാം വയസില്‍ റാംപില്‍ ചുവടുവച്ചു. പാക്കിസ്ഥാനില്‍ നടന്ന ഫാഷന്‍ വീക്കിലാണ് സംഭവം. കൂട്ടബലാത്സംഗവും പൊതുജന മധ്യത്തില്‍ നഗ്നയാക്കിയതും മായിക്ക് ഇനി പഴങ്കഥ മാത്രം.

കറാച്ചിയില്‍ ചൊവ്വാഴ്ചയാണ് ഫാഷന്‍ വീക്ക് അരങ്ങേറിയത്. ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഫാഷന്‍ വീക്കിലെ മായിയുടെ ചുവടു വയ്പ്പ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

ശിക്ഷിക്കപ്പെട്ടത് മായി

ശിക്ഷിക്കപ്പെട്ടത് മായി

സഹോദരന്‍ ചെയ്ത കുറ്റത്തിനായിരുന്നു മുഖ്താര്‍ മായിക്ക് ശിക്ഷ നേരിടേണ്ടി വന്നത്. മറ്റൊരു കുടുംബത്തെ സഹോദരന്‍ അപമാനിച്ചതിനാണ് മായി ശിക്ഷിക്കപ്പെട്ടത്.

അപമാനഭാരവും പേറി

അപമാനഭാരവും പേറി

2002ലാണ് മുഖ്താര്‍ മയിക്ക് ക്രൂരമായ ശിക്ഷ ലഭിച്ചത്. സഹോദരന്‍ ചെയ്ത തെറ്റിന് മായിയെ കൂട്ട മാനഭംഗത്തിനും പൊതുജനമധ്യത്തില്‍ നഗ്നയാക്കി നടത്തുന്നതിനും വിധിക്കുകയായിരുന്നു. ഗോത്രത്തലവന്മാരായിരുന്നു ശിക്ഷ വിധിച്ചത്. കൂട്ടമാനഭംഗത്തിന് വിധേയമാകുന്നവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു പതിവ് രീതി. എന്നാല്‍ അപമാന ഭാരവും പേറി ജീവിക്കുകയായിരുന്നു മായി.

നീതിയില്ല

നീതിയില്ല

തനിക്ക് ലഭിച്ച ശിക്ഷയ്‌ക്കെതിരെ നിയമപോരാട്ടം നടത്താനായിരുന്നു മായിയുടെ തീരുമാനം. പോരാട്ടത്തിന്റെ ഫലമായി 2002 സെപ്തംബര്‍ ഒന്നിന് തീവ്രവാദ വിരുദ്ധ കോടതി കൂട്ടമാനഭംഗം ചെയ്ത നാലു പേരുള്‍പ്പെടെ ആറു പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ അപ്പീലില്‍ ഇവര്‍ ശിക്ഷയില്‍ നിന്ന് ഒഴിവാവുകയായിരുന്നു.

തിരിച്ചു വരവ്

തിരിച്ചു വരവ്

പാക്കിസ്ഥാനി സ്ത്രീകളുടെ പ്രതീകമായിട്ടായിരുന്നു മായി റാംപിലെത്തിയത്. പാക്കിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മുഖ്താര്‍ മായി വനിത വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടന ആരംഭിച്ചിട്ടുണ്ട്.

പ്രചോദനം ഉള്‍ക്കൊള്ളണം

പ്രചോദനം ഉള്‍ക്കൊള്ളണം

തന്റെ അതിജീവനത്തില്‍ നിന്ന് ഒരാള്‍ക്കെങ്കിലും പ്രചോദനം ഉള്‍ക്കൊള്ളാനായാല്‍ അത് തനിക്ക് ഏറെ സന്തോഷം ആകുമെന്ന് മായി പറയുന്നു. താന്‍ നേരിട്ടതിന് സമാനമായ ദുരനുഭവം ആരെങ്കിലും നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് തന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് മായി.

പെണ്‍കുട്ടികളെ ചിന്തിക്കൂ

പെണ്‍കുട്ടികളെ ചിന്തിക്കൂ

തനിക്കു നേരിടേണ്ടി വന്നതു പോലുള്ള അനുഭവങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ലെന്ന് മായി പറയുന്നു. ഇതില്‍ തളരരുതെന്നും മായി. നമുക്ക് ഹൃദയവും ബുദ്ധിയും ഉണ്ട് ചിന്തിക്കുക-മായി പറയുന്നു.

English summary
Gang-raped and paraded naked in public 14 years ago, Mukhtar Mai walked the fashion runway during Pakistan’s fashion week on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X