Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗംഗ്നം സ്റ്റൈല്‍' താരം സൈ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു

ബെയ്ജിംഗ്: ഗംഗ്നം സ്റ്റൈല്‍ താരം സൈയുടെ കാര്‍ ബസുമായി കൂട്ടിയിടിച്ചു. ചെനയിലെ സിജിയാങ് പ്രവിശ്യയിലെ വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേയ്ക്ക മടങ്ങുന്നതിനിടെയാണ ്ദക്ഷിണ കൊറിയന്‍ പോപ്പ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.

സൈ സഞ്ചരിച്ചിരുന്ന റോള്‍സ് റോയിസാണ് ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ താരത്തിന് പരിക്കേറ്റില്ല. മറ്റൊരു ആഡംബരകാറില്‍ സൈ ഹോട്ടലിലേയ്ക്ക് പോലുകയും ചെയ്തു. ലോകത്തെമ്പാടും ആരാധകരുള്ള ഗായകനാണ് സൈ എന്ന ദക്ഷിണ കൊറിയക്കാരന്‍ .

Psy

37കാരനായ സൈ ഗഗ്നം സ്റ്റൈല്‍ എന്ന സിംഗില്‍ ആല്‍ബത്തിലൂടെയാണ് പോപ്പുലറാവുന്നത്. ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ പോലും ആദ്യമായി ഒരു വീഡിയോ നൂറ് കോടിയിലധികം തവണ കാണുന്നത് സൈയുടെ ഗംഗ്നം സ്‌റ്റൈല്‍ ആല്‍ബമാണ്. 2012ലാണ് ആല്‍ബം പുറത്തിറങ്ങിയത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ സമ്പന്നര്‍ പാര്‍ക്കുന്ന ഗാങ്ണം പ്രദേശത്തെ ഉപഭോഗ സംസ്‌ക്കാരത്തെ കളിയാക്കുന്നതാണ് ഗംഗ്നം സ്‌റ്റൈല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+