വഴി മുടക്കി കാര്‍ പാര്‍ക്ക് ചെയ്താല്‍ ചീഞ്ഞു നാറും, മര്യാദ പഠിക്കണോ..വീഡിയോ കാണൂ
വഴി മുടക്കി വാഹനം പാര്‍ക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഇതുപോലൊരു മുട്ടന്‍ പണി കിട്ടിയേക്കാം. വീഡിയോ.
ബെയ്ജിംഗ്: ഇവിടെ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡ് കണ്ടാല്‍ കൃത്യമായി അവിടെത്തന്നെ വാഹനം പാര്‍ക്ക് ചെയ്ത് കളയും ചില വിരുതന്മാര്. മറ്റാര്‍ക്കും തങ്ങളുടെ വാഹനം നീക്കാന്‍ പറ്റാത്ത വിധം സ്വന്തം വണ്ടി പാര്‍ക്ക് ചെയ്ത് കടന്നു കളയുന്നവരും കുറവല്ല.
ഇത്തരക്കാര്‍ക്ക് ഒരു പാഠമാണ് ചൈനയിലെ ശുചീകരണ തൊഴിലാളി നല്‍കിയിരിക്കുന്നത്. തന്റെ വഴി മുടക്കിയ കാറുകാരന് ഇയാള്‍ എട്ടിന്റെ പണി കൊടുത്തു.

മാലിന്യം നീക്കുന്നയിടത്ത് ഒരു കാര്‍ ഡ്രൈവര്‍ തന്റെ കാര്‍ നിര്‍ത്തിയിട്ട് പോയി. തിരിച്ച് വന്നപ്പോള്‍ കണ്ടത് കണ്ണുതള്ളിക്കുന്ന കാഴ്ചയാണ്. ഏകദേശം നാല്‍പ്പതോളം മാലിന്യനിറച്ച പെട്ടികള്‍ക്ക് നടുവില്‍ കാര്‍ വിശ്രമിക്കുന്നു.

സംഭവം നല്ല മുട്ടന്‍ പണി കൊടുത്തതാണ് ഒരു ശുചീകരണ തൊഴിലാളി. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തായിരുന്നു മാലിന്യം നിറച്ച പെട്ടികളുണ്ടായിരുന്നത്. കാര്‍ നിര്‍ത്തിയിട്ടതോടെ ഇയാള്‍ക്ക് പെട്ടികള്‍ സ്ഥലത്ത് നിന്നും നീക്കം ചെയ്യാനാവാത്ത സ്ഥിതിയായി.

അരിശം മൂത്ത ശുചീകരണ തൊഴിലാളി പിന്നെ ഒന്നും നോക്കിയില്ല. ഓരോ പെട്ടിയായി എടുത്ത് കാറിന് ചുറ്റും നിരത്തി വെച്ചു. നാല്പത് പെട്ടികളുപയോഗിച്ചാണ് ഇയാള്‍ കാറിനെ കുടുക്കിയിട്ടതെന്ന് ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന്റെ വീഡിയോയും പീപ്പിള്‍സ് ഡെയ്ലി തന്നെയാണ് പുറത്ത് വിട്ടത്. ഈ വീഡിയോ ഇപ്പോള്‍ യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications