സ്വവര്‍ഗാനുരാഗികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു,ഇവര്‍ക്ക് ലഭിച്ച ശിക്ഷ!!

  • Posted By:
Subscribe to Oneindia Malayalam

ജക്കാര്‍ത്ത:ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് ആരോപിച്ച്സ്വര്‍ഗാനുരാഗികളായ യുവാക്കള്‍ക്ക് 80 തവണ അടി നല്‍കി. ശരിയത്ത് നിയമങ്ങള്‍ ലംഘിച്ച് ജീവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ഇന്ത്യോനേഷ്യയിലാണ് സ്വവര്‍ഗാനുരാഗികളെ ശിക്ഷിച്ചത്.

20, 23 വയസുള്ള സ്വവര്‍ഗാനുരാഗികളായ യുവാക്കളെയാണ് ജനമധ്യത്തില്‍ 80 അടി നല്‍കി ശിക്ഷിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് സ്വവര്‍ഗാനുരാഗികളായ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് ആരോപിച്ച് നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.

അടി ശിക്ഷ

അടി ശിക്ഷ

തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി അടി ശിക്ഷ വിധിക്കുകയായിരുന്നു. ജനമധ്യത്തിലിട്ട് 80 തവണ അടി നല്‍കിയാണ് ശിക്ഷിച്ചത്.

വീട്ടുകാര്‍ അറിഞ്ഞില്ല

വീട്ടുകാര്‍ അറിഞ്ഞില്ല

തന്റെ മകന്‍ ഒരു സ്വവര്‍ഗാനുരാഗിയായിരുന്നു എന്ന് അറിഞ്ഞിരുന്നില്ലെന്ന് ശിക്ഷയ്ക്ക് വിധേയനായവരില്‍ ഒരാളുടെ പിതാവ് പറഞ്ഞു. മകനെ ഇന്‍ലാമിക് ബോര്‍ഡിങ് സ്‌കൂളില്‍ വിട്ട് പഠിപ്പിക്കാന്‍ തീരുമാനിച്ചതായും പിതാവ് പറഞ്ഞു.

കടുത്ത ശിക്ഷ നല്‍കും

കടുത്ത ശിക്ഷ നല്‍കും

ഇന്ത്യോനേഷ്യയില്‍ ശരിയത്ത് നിയമങ്ങള്‍ ലംഘിക്കുന്നതിന് കടുത്ത ശിക്ഷയാണ് ഇന്ത്യോനേഷ്യയില്‍. അടുത്തിടെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഒരു യുവതിക്ക് 26 അടി ശിക്ഷയായി നല്‍കിയിരുന്നു.

ആദ്യമായിട്ടില്ല

ആദ്യമായിട്ടില്ല

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഇത് ആദ്യമായല്ല. ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Gay couple 'caught having sex' in Indonesia face being caned 80 times under Sharia law.
Please Wait while comments are loading...