ഗസ വെടിനിർത്തൽ; നിലപാട് മാറ്റി നെതന്യാഹു, ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ പുറത്തുവിടണം
ഗാസ വെടിനിർത്തൽ കരാർ നടപ്പിലാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നിലപാട് തിരുത്തി ഇസ്രായേൽ പ്രധാമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരങ്ങൾ പുറത്തുവിടാതെ കരാറുമായി മുന്നോട്ട് പോകാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്നും എല്ലാ ബന്ദികളേയും ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കരാൻ പ്രകാരം മോചിപ്പിക്കുന്ന ബന്ദികളുടെ ലിസ്റ്റ് ലഭിക്കുന്നതുവരെ കരാറുമായി മുന്നോട്ട് പോകാൻ സാധിക്കില്ല. കരാർ ലംഘനം ഒരു തരത്തിലും അനുവദിക്കില്ല. ഇതിൽ ഹമാസിന് മാത്രമാണ് ഉത്തരവാദിത്തം', നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെ ഗാസയിൽ യുദ്ധം ആവശ്യമെങ്കിൽ തുടരാനുള്ള അധികാരം ഞങ്ങൾക്കുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ മധ്യേഷ്യയുടെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. ബന്ദികളാക്കിയ 251 പേരിൽ 94 പേർ ഇപ്പോഴും ഗാസയിലാണ്. ഇതിൽ 34 പേർ മരിച്ചെന്നാണ് ഇസ്രായേൽ പറയുന്നത്.

കഴിഞ്ഞ ദിവസം ഇസ്രായേൽ കാബിനറ്റ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയിരുന്നു , കാബിനെറ്റിലെ ഭൂരിപക്ഷവും വെടിനിർത്തലിന് അനുകൂലമായി നിലപാടെടുത്തു. അതേസമയം കരാർ നിലവിൽ വരാൻ മണിക്കൂറുകൾ മുൻപുള്ള ഈ നിലപാട് മാറ്റം വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ 15 മാസമായി നടക്കുന്ന വെടിവെപ്പിന് അവസാനം കാണാൻ ഖത്തർ, ഈജിപ്ത്യ, യുഎസ് എന്നീ രാജ്യങ്ങളാണ് ശക്തമായി ഇടപെട്ടത്. ബന്ദികളുടെ മോചനം, സൈന്യത്തിന്റെ പിൻമാറ്റം എല്ലാം കരാറിൽ ഉൾപ്പെടുന്നു. 42 ദിവസത്തെ വെടിനിർത്തൽ കരാർ പ്രകാരം ഗാസയിൽ ബന്ദികളാക്കി. 33 പേരെ മോചിപ്പിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ പേജർ ബോംബ് ആക്രമണത്തിന് പിന്നാലെയാണ് ഗാസയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തിൽ അന്ന് 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് തട്ടിക്കൊണ്ടുപോയിരുന്നു. അതേസമയം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 46000ത്തോളം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ആയിരത്തോളം പേർക്ക് പരിക്കേറ്റു. നിരവധി പേർ രാജ്യത്ത് നിന്ന് പലായനം ചെയ്തു.












Click it and Unblock the Notifications