ഗാസയില്‍ കൂട്ടക്കുരുതി, മരണം 98
ഗാസ സിറ്റി: പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഗാസ പുകയുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി നടത്തുന്ന ആക്രമണത്തില്‍ 98 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും ആണ് ഏറെയും കൊല്ലപ്പെട്ടിട്ടുള്ളത്. കൂട്ടിയിട്ടിരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ നമീഡിയകളില്‍ പരക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് നേരേയും ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
വെടി നിര്‍ത്തലിന് തയ്യാറാകണമെന്ന് ഹമാസിനോടും ഇസ്രായേലിനോടും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ മേഖലയില്‍ ഇപ്പോഴും ശക്തമായ ആക്രമണം തുടരുകയാണ്.

എന്തിനീ ക്രൂരത
കഴിഞ്ഞ ജൂണ്‍ 12 ന് മൂന്ന് ഇസ്രായേല്‍ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ആക്രമണം. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഹമാസ് ആണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. മൂന്ന് പേരേയും പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

പ്രത്യാക്രമണം
ഇസ്രായേലിന്റെ സുസജ്ജമായ യുദ്ധ സന്നാഹങ്ങളെ തോല്‍പിക്കാന്‍ ഹമാസിന് കഴിയില്ല. എങ്കിലും അവര്‍ തിരിച്ചടിക്കുകയാണ്.

ഹമാസിന്റെ റോക്കറ്റ്
അതി നൂതന സാങ്കേതിക വിദ്യകളൊന്നും കൈവശമില്ലാത്ത ഹമാസ് പ്രാദേശികമായി നിര്‍മിച്ച റോക്കറ്റുകള്‍ ഉപയോഗിച്ചാണ് തിരിച്ചടിക്കുന്നത്.

പ്രകോപനമില്ലാത്ത ആക്രമണം
ഇസ്രായേല്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയത് ഹമാസ് ആണെന്നുള്ള ആരോപണം മാത്രമേ ഉള്ളൂ. തെളിവുകളൊന്നും ഇസ്രായേലിന്റെ കയ്യില്‍ ഇല്ല.

ദു:ഖം
കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ എട്ട് പേരാണ് വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇവരെ ഉദ്ദേശിച്ചായിരുന്നില്ല ആക്രമണം എന്ന ന്യായീകരണം മാത്രമാണ് ഇസ്രായേലിന് നല്‍കാനുള്ളത്.

ഐക്യരാഷ്ട്രസഭ എന്ത് ചെയ്യും
വെടി നിര്‍ത്തലിന് രണ്ട് പക്ഷവും തയ്യാറാകണം എന്നാണ് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെടുന്നത്. ഇസ്രായേലിനെ നിയന്ത്രിക്കാന്‍ സംഘടനക്ക് കഴിയില്ലെന്ന് വീണ്ടും ഉറപ്പായി.












Click it and Unblock the Notifications