കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ആക്രമണം,ഗാസയില്‍ കുടിവെള്ള ക്ഷാമം

  • By Meera Balan
Google Oneindia Malayalam News

ഗാസ:ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയ ഗാസയില്‍ കുടിവെള്ളം പോലും ഇല്ലാതം കുട്ടികളുള്‍പ്പടെയുള്ളവര്‍ ദുരിതത്തില്‍. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിലെ ജലവിതരണ സംവിധാനങ്ങള്‍ താറുമാറായി. ഗാസയില്‍ കുടിവെള്ളം കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) പറയുന്നു. ബുധനാഴ്ചയാണ് റെഡ്‌ക്രോസ് ഗാസിയിലെ കുടിവെള്ള ക്ഷാമത്തെപ്പറ്റി പറഞ്ഞത്.

ഗാസിയലെ നൂറു കണക്കിനാളുകള്‍ കുടിവെള്ളമില്ലാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നരകിയ്ക്കുകയാണെന്ന റെഡ് ക്രോസ്. ചില പ്രദേശങ്ങളില്‍ മാത്രമുള്ള ഈ ജലക്ഷാമം, ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മറ്റ് സ്ഥലങ്ങളിലേയ്ക്കും വ്യാപിയ്ക്കും. ഐസിആര്‍സി തലവന്‍ ജാക്വസ് ഡി മായോ ആണ് ഇക്കാര്യം പറഞ്ഞത്.

Gaza

ആക്രമണം തുടര്‍ന്നാല്‍ കുടിവെള്ളം കൂടി ഗാസയിലെ ജനങ്ങള്‍ക്ക് അന്യമാകും. ജൂലൈ എട്ട് മുതല്‍ 1300 ല്‍ അധികം തവണയാണ് ഇസ്രായേല്‍ ഗാസയിലേയ്ക്ക് വ്യോമാക്രമണം നടത്തിയത്. 205 പാലസ്തീനുകാരാണ് കൊല്ലപ്പെട്ടത്. 1500 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ കൊലല്‌പ്പെട്ടവരില്‍ 30 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

English summary
Gaza faces water crisis amid Israeli strikes: Red Cross
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X