Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയില്‍ സമാധാനം; ഈജിപ്തില്‍ ഇന്ന് ഉച്ചകോടി: ക്ഷണം ലഭിച്ചിട്ടും മോദി പങ്കെടുക്കില്ല; കാരണം ഷഹബാസ് ഷരീഫ്

വാഷിംഗ്ടൺ: ഹമാസ്-ഇസ്രായേൽ യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽ വെടിനിർത്തൽ നിലനിൽക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും അദ്ദേഹം പ്രശംസിച്ചു, "യുദ്ധകാലത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഈജിപ്തില്‍ നടക്കാനിരിക്കുന്ന ഗാസ സമാധാന ഉച്ചകോടിക്കായി പുറപ്പെടുന്നതിന് മുമ്പ് സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.

"യുദ്ധം അവസാനിച്ചു, ഇത് ഒരു സവിശേഷമായ സമയമാണ്. എല്ലാവരും ഒരുമിച്ച് ആഹ്ലാദിക്കുന്നു. അത്തരം ഒരു ഐക്യം ഇന്നുവരെ കണ്ടിട്ടില്ല. ഇതില്‍ ഏർപ്പെടുന്നതില്‍ ബഹുമാനിക്കുന്നു. നമുക്ക് ഒരു അത്ഭുതകരമായ സമയം ഉണ്ടാകും," ട്രംപ് പറഞ്ഞു. രണ്ട് വര്‍ഷത്തെ ഭീകരമായ യുദ്ധത്തിനാണ് ഇന്നത്തോടെ വിരമാമാകുന്നത്. സമാധാന കരാറിന്റെ ഭാഗമായി ഹമാസിന്റെ തടവിലുള്ള ഇസ്രായേലി ബന്ദികളേയും ഇസ്രായേലിന്റെ കൈവസമുള്ള പലസ്തീന്‍ തടവുകാരേയും മോചിപ്പിക്കും. ഒരു ഇസ്രായേലി ബന്ദിക്ക് പതിനഞ്ച് പലസ്തീന്‍ തടവുകാർ എന്ന നിലയിലായിരിക്കും മോചനം.

gaza-modi-1

ഹമാസിന്റെ അക്രമണത്തിനു ശേഷമുള്ള രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ 66,000-ത്തിലധികം പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരും കുട്ടികളുമായിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസ നഗരം ഏതാണ്ട് പൂർണ്ണമായി നശിച്ചു. അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് ഇസ്രായേല്‍ തടഞ്ഞത് ഭക്ഷണക്ഷാമം രൂക്ഷമാക്കി.

മോചനം

റിപ്പോർട്ടുകള്‍ അനുസരിച്ച് ഹമാസ് ജീവനോടെയുള്ള 20 ബന്ദികളെ മൂന്ന് ഗ്രൂപ്പുകളായി ഇന്റര്‍നാഷണല്‍ റെഡ് ക്രോസിലൂടെ മോചിപ്പിക്കും. ആദ്യ രണ്ട് ഗ്രൂപ്പുകള്‍ രാവിലെ 10:30-നും, മൂന്നാമത്തേത് ഒരു മണിക്കൂറിനുശേഷവുമായിരിക്കും. അതേസമയം മരണപ്പെട്ട ബന്ദികളുടെ ബോഡി ഇന്ന് കൈമാറിയേക്കില്ല. മറുവശത്ത് ഇസ്രായേല്‍ 250 പാലസ്തീന്‍ തടവുകാരേയും 2023 മുതലുള്ള 1700 ഗാസക്കാരെയും ഇന്ന് മോചിപ്പിക്കും. അന്താരാഷ്ട്ര നിരീക്ഷകരുടേയും റെഡ് ക്രോസിന്റേയും ഖത്തർ, ഈജിപ്ത് പ്രതിനിധികളുടേയും നേതൃത്വത്തിലായിരിക്കും ബന്ദി കൈമാറ്റം നടക്കുക.

ഗാസ സമാധാന ഉച്ചകോടി

ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ടോടെ ഈജിപ്തിലാണ് ഗാസ സമാധാന ഉച്ചകോടി നടക്കുന്നത്. ആദ്യം ഇസ്രായേലില്‍ എത്തുന്ന ട്രംപ് ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും. ടെല്‍ അവീവില്‍ എത്തുന്ന ട്രംപിനായി വന്‍ സ്വീകരണമാണ് ട്രംപ് ഒരുക്കിയിരിക്കുന്നത്.

ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കും. അതിന് ശേഷമായിരിക്കും അദ്ദേഹം ഈജിപ്തിലേക്ക് യാത്ര തിരിക്കുക. ഇന്ത്യന്‍ സമയം ഉച്ചക്ക് ശേഷം ഈജിപ്തിലെ ഷാംഅൽഷെയ്കില്‍ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില്‍ 20 ലോക നേതാക്കള്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപും എല്‍ സി സിയും ക്ഷണിച്ചെങ്കിലും അദ്ദേഹം ഉച്ചകോടിയില്‍ പങ്കെടുക്കില്ല. പകരം വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പങ്കെടുക്കുന്നുണ്ട്. ഇതാണ് നരേന്ദ്ര മോദി വിട്ടുനില്‍ക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+