കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസി ഉച്ചകോടിക്ക് ഇനി മണിക്കൂറുകള്‍; വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഗള്‍ഫ്, ഖത്തര്‍ അമീര്‍ വരുമോ

Google Oneindia Malayalam News

റിയാദ്: നിര്‍ണായകമായ 41ാമത് ജിസിസി ഉച്ചകോടിക്ക് നാളെ തുടക്കമാകും. സൗദി അറേബ്യയിലെ അല്‍ ഉല ഗവര്‍ണറേറ്റിലാണ് സമ്മേളനം. എല്ലാ ജിസിസി അംഗ രാജ്യങ്ങളെയും സൗദി രാജാവ് സല്‍മാന്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. ജിസിസിയിലെയും പശ്ചിമേഷ്യയിലെയും ആഗോള തലത്തിലുമുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മാറ്റങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഖത്തര്‍ ഉപരോധം അവസാനിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഖത്തര്‍ അമീറിന് ക്ഷണമുണ്ട്. അദ്ദേഹം എത്തുമോ അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ പ്രതിനിധിയെ അയക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല.

13

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയില്‍ എത്തിയാല്‍ ശുഭസൂചനയാകും. ജിസിസിയിലെ വിദേശ കാര്യമന്ത്രിമാരുടെ യോഗമാണ് ആദ്യം നടക്കുക എന്നാണ് വിവരം. പിന്നീടാണ് രാഷ്ട്രീത്തലവന്‍മാരുടെ യോഗം നടക്കുക. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ജിസിസി ഉച്ചകോടി നടക്കുന്നത് എന്ന് ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്രാഫ് പറഞ്ഞു. ബഹ്‌റൈനാണ് നിലവില്‍ ജിസിസിയുടെ അധ്യക്ഷപദവി അലങ്കരിക്കുന്നത്. എന്നാല്‍ ഉച്ചകോടി സൗദിയിലേക്ക് മാറ്റാന്‍ ബഹ്‌റൈന്‍ ആവശ്യപ്പെടുകയായിരുന്നു.

രജനികാന്തിനെ വിടാതെ അമിത് ഷാ; വീണ്ടും തമിഴ്‌നാട്ടിലേക്ക്, ആര്‍എസ്എസ് മേധാവിയുംരജനികാന്തിനെ വിടാതെ അമിത് ഷാ; വീണ്ടും തമിഴ്‌നാട്ടിലേക്ക്, ആര്‍എസ്എസ് മേധാവിയും

ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. ഖത്തര്‍ അമീറിന് സമ്മേളനത്തിലേക്ക് ക്ഷണമുണ്ടായതില്‍ പ്രതീക്ഷയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2017 ജൂണില്‍ തുടങ്ങിയ ഉപരോധം അവസാനിക്കുമെന്ന സൂചനകള്‍ അടുത്തിടെ വന്നിരുന്നു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി അഹമ്മദ് ഹാഫിസ് പറഞ്ഞു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അടുത്തിടെ ബഹ്‌റൈനും ചൂണ്ടിക്കാട്ടിയിരുന്നു. ഐക്യത്തിന്റെ സൂചനയുണ്ടെന്ന് യുഎഇയും വ്യക്തമാക്കി.

വാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്‌സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരംവാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്‌സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരം

പരമാധികാരം മാനിച്ചുകൊണ്ടുള്ള ഏത് ചര്‍ച്ചകള്‍ക്കും തയ്യാറാണ് എന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചിരുന്നു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടാണ് അമേരിക്കക്കുള്ളത്. അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ജിസിസി അംഗങ്ങള്‍ ഐക്യത്തോടെ നില്‍ക്കുകയും ഇറാനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും വേണമെന്നാണ് അമേരിക്കയുടെ നിലപാട്.

സിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുസിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നു

English summary
GCC annual summit will start tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X