കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ സമവായ നീക്കം; ജിസിസി രാജ്യങ്ങള്‍ റിയാദില്‍ സംഗമിക്കും, ഖത്തറും എത്തുമെന്ന് മന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
ജിസിസി രാജ്യങ്ങള്‍ റിയാദില്‍ സംഗമിക്കും | Oneindia Malayalam

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ വീണ്ടും സജീവ നീക്കം. കുവൈത്ത് തന്നെയാണ് ഇത്തവണയും സമവായ നീക്കവുമായി മുന്നിലുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ പഴയ ബന്ധം പുനസ്ഥാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുവൈത്ത് നീക്കങ്ങള്‍ വേഗത്തിലാക്കിയത്.

അടുത്തമാസം ജിസിസി ഉച്ചകോടി നടക്കുകയാണ്. സൗദിയിലെ റിയാദിലാണ് ഉച്ചകോടി. ഖത്തര്‍ അമീര്‍ റിയാദിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ രാജ്യങ്ങളിലെയും നേതാക്കള്‍ റിയാദിലെത്തും. കുവൈത്ത് മന്ത്രി ഇതുസംബന്ധിച്ച് സൂചന നല്‍കി. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തര്‍ സമ്പദ്‌വ്യവസ്ഥയെ പുകഴ്ത്തി സംസാരിച്ചതും ഇതോടൊപ്പം അന്താരഷ്ട്ര മാധ്യമങ്ങള്‍ ചേര്‍ത്ത് വായിക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ....

ഉച്ചകോടി അടുത്തമാസം

ഉച്ചകോടി അടുത്തമാസം

ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി അടുത്തമാസം സൗദി തലസ്ഥാനമായ റിയാദിലാണ് നടക്കുന്നത്. എല്ലാ ജിസിസി രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കും. സൗദിയില്‍ നടക്കുന്ന ഉച്ചകോടിക്ക് ഖത്തര്‍ പങ്കെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കുവൈത്തിന്റെ ഇടപെടല്‍

കുവൈത്തിന്റെ ഇടപെടല്‍

ഈ സാഹചര്യത്തിലാണ് കുവൈത്ത് മന്ത്രിയുടെ പ്രതികരണം. കുവൈത്താണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഖത്തറുമായും സൗദി സഖ്യവുമായി ചര്‍ച്ച നടത്തുന്നത് കുവൈത്താണ്. കുവൈത്ത് മന്ത്രിയാണ് ഖത്തറും എത്തുമെന്ന് സൂചന നല്‍കിയത്.

കുവൈത്ത് മന്ത്രി പറയുന്നു

കുവൈത്ത് മന്ത്രി പറയുന്നു

ഖത്തര്‍ പ്രതിനിധിയും ഉച്ചകോടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറല്ല പറഞ്ഞു. വാര്‍ത്താ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ജിസിസിയില്‍ സമാധാനം നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും എല്ലാ രാജ്യങ്ങളുടെയും നേതാക്കളും ഉച്ചകോടിക്ക് എത്തുമെന്നും ജറല്ല പറഞ്ഞു.

കഴിഞ്ഞ തവണ സംഭവിച്ചത്

കഴിഞ്ഞ തവണ സംഭവിച്ചത്

സൗദി, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി. കഴിഞ്ഞ ഉച്ചകോടി കുവൈത്തിലായിരുന്നു. ഖത്തര്‍ അമീര്‍ എത്തിയെങ്കിലും സൗദി രാജാവ് വന്നില്ല. തുടര്‍ന്ന് ജിസിസി ഉച്ചകോടി വേണ്ടത്ര ഗുണം ചെയ്തില്ല.

ഖത്തറിനെതിരെ നീങ്ങിയത് ഇങ്ങനെ

ഖത്തറിനെതിരെ നീങ്ങിയത് ഇങ്ങനെ

സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം ചുമത്തിയത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. ജൂണ്‍ അഞ്ചിന് ബഹ്‌റൈനാണ് ആദ്യം ഉപരോധം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സൗദിയും യുഎഇയും പിന്തുണ പ്രഖ്യാപിച്ചു. അറബ് രാജ്യമായ ഈജിപ്തും ഉപരോധത്തിന് സൗദിക്കൊപ്പം നിന്നു.

ഖത്തര്‍ അമീര്‍ വന്നു

ഖത്തര്‍ അമീര്‍ വന്നു

ഉപരോധം മൂര്‍ച്ഛിച്ച ഘട്ടത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജിസിസി ഉച്ചകോടി. ഖത്തറുമായും സൗദിയുമായും കുവൈത്ത് അമീര്‍ ചര്‍ച്ച നടത്തി. എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി കുവൈത്തില്‍ എത്തുകയും ചെയ്തു. പക്ഷേ, മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍ വന്നില്ല.

എല്ലാ നേതാക്കളും റിയാദിലേക്ക്

എല്ലാ നേതാക്കളും റിയാദിലേക്ക്

അതേ സാഹചര്യം ഇത്തവണയും ആവര്‍ത്തിക്കാതിരിക്കാന്‍ കുവൈത്ത് കഠിനമായി ശ്രമിക്കുന്നുണ്ട്. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി. ഇനിയും ചര്‍ച്ച തുടുരമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുടെ വിശദീകരണം. എല്ലാ നേതാക്കളും റിയാദിലെത്തുമെന്ന് അദ്ദേഹം പറയുന്നു.

വിവാദ വിഷയം ഇതാണ്

വിവാദ വിഷയം ഇതാണ്

തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നാണ് ഉപരോധം ചുമത്താനുള്ള പ്രധാന കാരണമായി സൗദി സഖ്യം ചൂണ്ടിക്കാട്ടുന്നത്. ഇറാനെ പിന്തുണയ്ക്കുന്നുവെന്നത് മറ്റൊരു കാരണമാണ്. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടുന്നുവെന്നും സൗദി സഖ്യം ആരോപിക്കുന്നു. എന്നാല്‍ ഈരോപണങ്ങളെല്ലാം ഖത്തര്‍ നിഷേധിക്കുന്നു.

ഗള്‍ഫ് മേഖല ചേരിതിരിഞ്ഞു

ഗള്‍ഫ് മേഖല ചേരിതിരിഞ്ഞു

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ ഗള്‍ഫ് മേഖല ചേരിതിരിഞ്ഞിരിക്കുകയാണ്. സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഒരു ഭാഗത്ത് നിലയുറപ്പിക്കുന്നു. എന്നാല്‍ ഒമാന്‍ ഖത്തറിനെ പിന്തുണച്ചാണ് ഇതുവരെ സംസാരിച്ചിട്ടുള്ളത്. കുവൈത്താകട്ടെ ആരെയും തള്ളാതെ, സമവായ നീക്കം നടത്തുകയും ചെയ്യുന്നു.

ഖത്തറിന്റെ തിരിച്ചുവരവ്

ഖത്തറിന്റെ തിരിച്ചുവരവ്

ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തര്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഇറാന്റെയും ഒമാന്റെയും തുര്‍ക്കിയുടെയും സഹായത്തോടെ ഖത്തര്‍ പതിയെ മറികടന്നു. ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളുമായും ഖത്തര്‍ വ്യാപാര ബന്ധം സ്ഥാപിച്ചു. വന്‍ മുന്നേറ്റമാണ് ഖത്തര്‍ സമ്പദ് രംഗത്ത് ഇപ്പോഴുണ്ടാകുന്നത്.

സൗദി രാജകുമാരന്റെ പുകഴ്ത്തല്‍

സൗദി രാജകുമാരന്റെ പുകഴ്ത്തല്‍

കഴിഞ്ഞമാസം സൗദിയില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിനെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഖത്തര്‍ സമ്പദ് വ്യവസ്ഥ വന്‍ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഖത്തറിന്റെത് മികച്ച സമ്പദ് വ്യവസ്ഥായാണ്. അടുത്ത അഞ്ചുവര്‍ഷത്തിനകം ഖത്തര്‍ കൂടുതല്‍ വളരാന്‍ സാധ്യതയുണ്ടെന്നും സൗദി രാജകുമാരന്‍ പറഞ്ഞു

ഖത്തറിന്റെ നിലപാട്

ഖത്തറിന്റെ നിലപാട്

സമാധാന ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് ഖത്തര്‍ അമീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞാഴ്ച ഖത്തര്‍ മന്ത്രിയും ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ അഭിമാനം പണയം വെച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം എല്ലാ രാജ്യങ്ങളും മാനിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെടുന്നു.

ബിജെപിക്ക് കനത്ത തിരിച്ചടി; തീപ്പൊരി നേതാവ് രാജിവച്ചു, 'കോണ്ടവും അബോര്‍ഷനും' പാരയായി ബിജെപിക്ക് കനത്ത തിരിച്ചടി; തീപ്പൊരി നേതാവ് രാജിവച്ചു, 'കോണ്ടവും അബോര്‍ഷനും' പാരയായി

English summary
All GCC countries to attend Riyadh summit: Kuwait minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X