കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്

Google Oneindia Malayalam News

ദോഹ: ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം മൂന്ന് വര്‍ഷം പിന്നിടവെ ശുഭ സൂചനകള്‍. ഉപരോധം ഉടന്‍ അവസാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ അജ്‌റഫ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

ജിസിസിയിലെ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സെക്രട്ടറി ജനറല്‍ ഖത്തറിലെത്തിയത്. സൗദിയില്‍ നിന്ന് നേരിട്ടുള്ള വിമാനത്തിലാണ് അദ്ദേഹം ദോഹയിലെത്തിയത് എന്നതും എടുത്തുപറയേണ്ടതാണ്. പുതിയ സംഭവ വികാസങ്ങള്‍ ഇങ്ങനെ....

തിരക്കിട്ട നീക്കങ്ങള്‍

തിരക്കിട്ട നീക്കങ്ങള്‍

ഖത്തറിനെതിരായ ഉപരോധം അധികം വൈകാതെ അവസാനിക്കുമെന്ന് അടുത്തിടെ അമേരിക്കന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ജിസിസി സെക്രട്ടറി ജനറലിന്റെ തിരക്കിട്ട നീക്കങ്ങള്‍.

നേരിട്ടുള്ള വിമാനം

നേരിട്ടുള്ള വിമാനം

ദോഹയിലെത്തിയ ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റഫ് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനിയുമായി ചര്‍ച്ച നടത്തി. റിയാദില്‍ നിന്ന് നേരിട്ടുള്ള വിമാനത്തിലാണ് അദ്ദേഹം ദോഹയിലെത്തിയത്.

ഖത്തര്‍ ഭരണകൂടത്തിന് സര്‍പ്രൈസ്

ഖത്തര്‍ ഭരണകൂടത്തിന് സര്‍പ്രൈസ്

ഖത്തറിനെതിരെ കര, നാവിക, വ്യോമ ഉപരോധം തുടങ്ങിയത് 2017 ജൂണിലാണ്. അതിന് ശേഷം സൗദിയില്‍ നിന്ന് വിമാനങ്ങള്‍ ഖത്തറിലെത്തിയിട്ടില്ല. ജിസിസി സെക്രട്ടറി ജനറലിന്റെ ദോഹ സന്ദര്‍ശനം ഖത്തര്‍ ഭരണകൂടത്തിന് സര്‍പ്രൈസ് ആയിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ പര്യടനം

വിവിധ രാജ്യങ്ങളില്‍ പര്യടനം

ജിസിസി രാജ്യങ്ങളുടെ സഹകരണം, ഭാവി പ്രവര്‍ത്തനങ്ങള്‍, മേഖല നേരിടുന്ന പൊതുവിഷയങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്തതെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മറ്റു ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സെക്രട്ടറി ജനറല്‍ ഖത്തറിലെത്തിയത് എന്നതും എടുത്തുപറയേണ്ടതാണ്.

കുവൈത്ത്, സൗദി മന്ത്രിമാരുമാരുമായി ചര്‍ച്ച

കുവൈത്ത്, സൗദി മന്ത്രിമാരുമാരുമായി ചര്‍ച്ച

ഈ മാസം 13ന് ജിസിസി സെക്രട്ടറി ജനറല്‍ കുവൈത്തിലെത്തി വിദേശകാര്യ മന്ത്രി അഹമ്മദ് നാസിര്‍ അല്‍ സബാഹുമായി ചര്‍ച്ച നടത്തിയിരുന്നു. 15ന് അല്‍ ഹജ്‌റഫ് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദുമായും ചര്‍ച്ച നടത്തി.

ഒമാനിലും സന്ദര്‍ശനം

ഒമാനിലും സന്ദര്‍ശനം

സെപ്തംബര്‍ 16നാണ് ജിസിസി സെക്രട്ടറി ജനറല്‍ ഒമാനിലെത്തിയത്. ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. ശേഷമാണ് ഇന്ന് ഖത്തറിലെത്തിയിരിക്കുന്നത്. അധികം വൈകാതെ ഉപരോധം അവസാനിക്കുമെന്നാണ് സൂചനകള്‍.

അയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറുംഅയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറും

English summary
GCC Secretary-General visits Qatar and meets Qatar’s Foreign Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X