കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ നിലപാട് കടുപ്പിച്ചു; അമീര്‍ സൗദിയിലെത്തിയില്ല, സഹമന്ത്രിയെ അയച്ചു, വിമര്‍ശിച്ച് ബഹ്‌റൈന്‍

Google Oneindia Malayalam News

റിയാദ്: സൗദി തലസ്ഥാനത്ത് നടന്ന ജിസിസി വാര്‍ഷിക ഉച്ചകോടിക്ക് ഖത്തര്‍ അമീര്‍ എത്തിയില്ല. വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ റിയാദിലേക്ക് അയച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ നിലപാട് ശരിയല്ലെന്ന് ബഹ്‌റൈന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞവര്‍ഷം ജിസിസി ഉച്ചകോടി കുവൈത്തിലായിരുന്നു.

അന്ന് ഖത്തര്‍ അമീര്‍ എത്തിയെങ്കിലും മറ്റു അംഗരാജ്യങ്ങളിലെ ഭരണാധികാരികള്‍ എത്തിയിരുന്നില്ല. ഒരുതരത്തില്‍ ഖത്തര്‍ അമീറിന്റെ അസാന്നിധ്യം ഒരു പ്രതികാരം കൂടിയാണ്. ജിസിസി രാജ്യങ്ങള്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ച് ഖത്തര്‍ സമവായത്തിലെത്തണമെന്ന് ഉപരോധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ജിസിസി യോഗത്തില്‍ കാര്യക്ഷമമായ തീരുമാനങ്ങളുണ്ടായില്ല. ജിസിസി ഉച്ചകോടി വാര്‍ത്ത ഇങ്ങനെ....

39ാമത് ജിസിസി ഉച്ചകോടി

39ാമത് ജിസിസി ഉച്ചകോടി

39ാമത് ജിസിസി ഉച്ചകോടിയാണ് റിയാദില്‍ നടന്നത്. എല്ലാ രാജ്യങ്ങളിലെ തലവന്‍മാര്‍ക്കും സൗദി രാജാവ് സല്‍മാന്‍ ക്ഷണക്കത്തയച്ചിരുന്നു. ഖത്തര്‍ അമീറിനും ലഭിച്ചു. എന്നാല്‍ യോഗത്തിലേക്ക് അമീര്‍ എത്തിയില്ല. പകരം വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയാണ് എത്തിയത്.

തീരുമാനം ശരിയായില്ല

തീരുമാനം ശരിയായില്ല

ഖത്തര്‍ അമീറിന്റെ തീരുമാനം ശരിയായില്ലെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് കുറ്റപ്പെടുത്തി. സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വച്ച ഉപാധി അംഗീകരിച്ച് യോഗത്തിന് എത്തുകയാണ് ഖത്തര്‍ അമീര്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്യമായ ഒരു തീരുമാനവും

കാര്യമായ ഒരു തീരുമാനവും

കാര്യമായ ഒരു തീരുമാനവും എടുക്കാതെയാണ് ജിസിസി യോഗം അവസാനിച്ചത്. ഖത്തര്‍ ഉപരോധ വിഷയം കരിനിഴലായി നിന്നതിനാല്‍ ചര്‍ച്ചകളും ഫലപ്രദമായിരുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഐക്യത്തിന് വേണ്ടി ആഹ്വാനം ചെയ്‌തെങ്കിലും ഖത്തര്‍ ഉപരോധം സംബന്ധിച്ച് പ്രതിപാദിച്ചില്ല.

ഖത്തറിന് സ്വന്തമായ നിലപാട്

ഖത്തറിന് സ്വന്തമായ നിലപാട്

ഖത്തര്‍ ഉപരോധം കാര്യമായി ചര്‍ച്ച ചെയ്യാത്തത് വീഴ്ചയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഖത്തറിന് സ്വന്തമായ നിലപാടുകളുണ്ടെന്നും കഴിഞ്ഞ വര്‍ഷം കുവൈത്തിലെ യോഗത്തിന് അമീര്‍ പങ്കെടുത്തിരുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ വാര്‍ത്താ വിതരണ വിഭാഗം പ്രതികരിച്ചു.

സഹകരണം തുടരും

സഹകരണം തുടരും

ഖത്തറുമായി ജിസിസി രാജ്യങ്ങള്‍ സഹകരണം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ അറിയിച്ചു. സൈനികം, പരിശീലനം, സുരക്ഷ, മന്ത്രിതല ആശയ വിനിമയം എന്നീ കാര്യങ്ങളാണ് സഹകരണം തുടരുകയെന്നും സൗദി മന്ത്രി പറഞ്ഞു. ഖത്തറുമായുള്ള ഭിന്നത ജിസിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി പുനപ്പരിശോധിക്കുന്നു; വിദേശികള്‍ക്കുള്ള ഫീസുകള്‍ കുറച്ചേക്കും,പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട് സൗദി പുനപ്പരിശോധിക്കുന്നു; വിദേശികള്‍ക്കുള്ള ഫീസുകള്‍ കുറച്ചേക്കും,പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

English summary
GCC summit ends without roadmap to resolve ongoing crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X