കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് സ്ഥിരീകരിച്ചു; ജിസിസി വാര്‍ഷിക ഉച്ചകോടി സൗദിയില്‍, അടുത്ത മാസം

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ജിസിസി ഉച്ചകോടി ബഹ്‌റൈനില്‍ നടക്കില്ലെന്ന വാര്‍ത്തകള്‍ ശരിവച്ചു കുവൈത്ത് മന്ത്രിയുടെ പ്രതികരണം. വാര്‍ഷിക ഉച്ചകോടി ഇത്തവണ സൗദിയില്‍ നടക്കും. ജനുവരി അഞ്ചിനാണ് ജിസിസി ഉച്ചകോടി നടക്കുക എന്നും കുവൈത്ത് വിദേശ കാര്യമന്ത്രി ശൈഖ് അഹമ്മദ് നാസിര്‍ അല്‍ സബാഹ് പറഞ്ഞു. വിദേശ കാര്യമന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സാധാരണ ഡിസംബറിലാണ് ജിസിസി വാര്‍ഷി ഉച്ചകോടി നടക്കാറ്. ഇത്തവണ ജനുവരിയിലേക്ക് നീണ്ടിരിക്കുന്നു.

q

ജിസിസി ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച ഖത്തര്‍ ഉപരോധമാകുമെന്നാണ് കരുതുന്നത്. 2017ല്‍ തുടങ്ങിയ ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജിസിസി ഉച്ചകോടിയിലുണ്ടാകുമെന്നാണ് വിവരം. എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം സമ്മേളനത്തിലുണ്ടാകുമെന്ന് ഗള്‍ഫ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക കരാറാണ് ജിസിസി യോഗത്തിലുണ്ടാകുക എന്നാണ് വിവരം. ഉപരോധത്തില്‍ ഇളവുകള്‍ അനുവദിച്ചേക്കും. ഉപരോധം അവസാനിപ്പിക്കുന്ന സമ്പൂര്‍ണ കരാര്‍ പിന്നീട് ഒപ്പുവയ്ക്കാനാണ് സാധ്യത. അമേരിക്കയും കുവൈത്തുമെല്ലാം ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കണം എന്ന നിലപാടിലാണ്. സമഗ്രമായ കരാര്‍ ആണ് ഖത്തറും ആവശ്യപ്പെടുന്നത്.

ബിജെപി നേതാക്കളെ അമ്പരപ്പിച്ച് മലപ്പുറത്തെ തോല്‍വി; സീറ്റ് കുറഞ്ഞു, ഒത്തുകളിയെന്ന് നേതൃത്വംബിജെപി നേതാക്കളെ അമ്പരപ്പിച്ച് മലപ്പുറത്തെ തോല്‍വി; സീറ്റ് കുറഞ്ഞു, ഒത്തുകളിയെന്ന് നേതൃത്വം

ബഹ്‌റൈനില്‍ നടക്കുമെന്ന് കരുതിയ ഉച്ചകോടിയാണ് സൗദിയിലേക്ക് മാറ്റിയിരിക്കുന്നത്. സൗദി തലസ്ഥാനമായ റിയാദിലാകും ഉച്ചകോടി. ജിസിസി രാജ്യങ്ങളിലെ എല്ലാ മേധാവികളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഉച്ചകോടി സൗദിയിലായിരുന്നു. ഖത്തര്‍ അമീര്‍ എത്തിയിരുന്നില്ല. 2017 ജൂണിലാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവരാണ് സൗദിക്ക് പുറമെ ഉപരോധ പ്രഖ്യാപിച്ച രാജ്യങ്ങള്‍.

ആറ് രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക ചര്‍ച്ചകള്‍ നടന്നുവരികയാണ്. ട്രംപ് ജനുവരി 20നാണ് അധികാരമൊഴിയുന്നത്. അതിന് മുന്നോടിയായി ഖത്തര്‍ ഉപരോധം അവസാനിക്കുമെന്നാണ് വാര്‍ത്തകള്‍. 2017ന് ശേഷം ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ല.പ്രതിനിധികളെ അയക്കുകയാണ് പതിവ്. ഇത്തവണ അദ്ദേഹം നേരിട്ട് എത്തുമെന്നാണ് സൂചനകള്‍.

English summary
GCC summit on January 5 held in Saudi Arabia: Kuwait Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X