കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസി ഉച്ചകോടി സൗദിയില്‍; ലോകം ഉറ്റുനോക്കുന്നത് ഖത്തറിലേക്ക്, സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി അടുത്താഴ്ച സൗദിയില്‍ നടക്കും. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ശേഷം നടക്കുന്ന മൂന്നാം ജിസിസി ഉച്ചകോടിയാണിത്. കുവൈത്തിലും റിയാദിലും നടന്ന ഉച്ചകോടി കാര്യമായ തീരുമാനങ്ങളെടുക്കാതെ പിരിയുകയായിരുന്നു. ഇത്തവണത്തെ ഉച്ചകോടി യുഎഇയിലാണ് നടക്കേണ്ടിയിരുന്നത്.

എന്നാല്‍ പിന്നീട് സൗദിയിലേക്ക് മാറ്റുകയായിരുന്നു. ഖത്തര്‍ അമീര്‍ പങ്കെടുക്കുമോ എന്നതാണ് പ്രധാന കാര്യം. 2017ല്‍ ഉപരോധം ചുമത്തുമ്പോഴുള്ള സാഹചര്യമല്ല, പ്രതിസന്ധിയില്‍ അല്‍പ്പം അയവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 10 നടക്കുന്ന ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...

എല്ലാ വര്‍ഷവും ഡിസംബറില്‍

എല്ലാ വര്‍ഷവും ഡിസംബറില്‍

ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി എല്ലാ വര്‍ഷവും ഡിസംബറിലാണ് നടക്കാറ്. 2017ലാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം ചുമത്തിയത്. ആ വര്‍ഷം കുവൈത്തിലും കഴിഞ്ഞ വര്‍ഷം സൗദിയിലുമായിരുന്നു ഉച്ചകോടി. കാര്യമായ തീരുമാനങ്ങള്‍ ഇതില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.

കുവൈത്തില്‍ നടന്നത്

കുവൈത്തില്‍ നടന്നത്

കുവൈത്ത് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം പങ്കെടുത്തിരുന്നു. നേതൃയോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം അന്ന് പിരിയുകയാണ് ചെയ്തത്. റിയാദില്‍ കഴിഞ്ഞവര്‍ഷം നടന്ന ഉച്ചകോടിക്ക് ഖത്തര്‍ അമീര്‍ എത്തിയില്ല. പകരം പ്രതിനിധിയെ അയക്കുകയായിരുന്നു.

യുഎഇയില്‍ നിന്ന് മാറ്റി

യുഎഇയില്‍ നിന്ന് മാറ്റി

ഈ വര്‍ഷം യുഎയിലാണ് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം സൗദിയിലേക്ക് തന്നെ മാറ്റുകയായിരുന്നു. ഖത്തര്‍ അമീര്‍ ഇത്തവണ സൗദിയിലെ ഉച്ചകോടിക്ക് എത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അമീര്‍ പങ്കെടുത്താല്‍ ഒരുപക്ഷേ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായേക്കും.

ഉച്ചകോടിയുടെ പ്രത്യേകത

ഉച്ചകോടിയുടെ പ്രത്യേകത

ആറ് രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവയാണത്. അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെയും രാഷ്ട്രത്തലവന്‍മാരുടെയും യോഗങ്ങള്‍ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഒരുവര്‍ഷത്തേക്ക് മേഖലയില്‍ നടപ്പാക്കേണ്ട തീരുമാനം ഉച്ചകോടി കൈകൊള്ളും.

ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്

ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്

ഖത്തറും സൗദി സഖ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഖത്തര്‍ വിദേശകാര്യ മന്ത്രി സൗദിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, ഖത്തറില്‍ നടന്ന ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ സൗദി സഖ്യരാജ്യങ്ങള്‍ പങ്കെടുത്തിരുന്നു.

കൂടത്തായി കേസില്‍ കുറ്റപത്രം ഉടന്‍; റോയിയെ കൊന്ന ശേഷം ജോളിയുടെ വിനോദയാത്ര, ഒളിച്ചോടാനും പദ്ധതികൂടത്തായി കേസില്‍ കുറ്റപത്രം ഉടന്‍; റോയിയെ കൊന്ന ശേഷം ജോളിയുടെ വിനോദയാത്ര, ഒളിച്ചോടാനും പദ്ധതി

English summary
GCC summit to be held in Saudi Arabia next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X