Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രീം ഓഫ് ഡെസേര്‍ട്ട്; 6 ഗള്‍ഫ് രാജ്യങ്ങളിലൂടെ കുതിക്കാനൊരുങ്ങി ജിസിസി റെയില്‍

ദുബായ്: ഗള്‍ഫിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ജിസിസി റെയില്‍ ട്രാക്കിലേക്ക് കുതിക്കാനൊരുങ്ങുകയാണ്. 2117 കിലോമീറ്റര്‍ ദൂരത്തിലാണ് ജിസിസി റെയില്‍ വരുന്നത്. ജിസിസി റെയിലിന്റെ സാധ്യത, ഗതാഗത പഠനങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ജിസിസിയുടെ ആറ് രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെ തമ്മില്‍ അതത് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ജിസിസി റെയില്‍ എന്ന സ്വപ്‌ന പദ്ധതി പൂര്‍ത്തിയാവും.

മേല്‍നോട്ടത്തിനായി രൂപീകരിച്ച ജിസിസി റെയില്‍വേ അതോറിറ്റി, അംഗ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ്. ജിസിസി രാജ്യങ്ങളും, ജിസിസി സെക്രട്ടേറിയേറ്റ് ജനറലും, ജിസിസി റെയില്‍ അതോറിറ്റിയും ജിസിസി റെയില്‍വേയുടെ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജിസിസി ജനറല്‍ സെക്രട്ടറി ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.

GCC RAIL GULF COUNTRIES

ഗള്‍ഫ് രാജ്യങ്ങളെല്ലാം തങ്ങളുടേതായ റെയില്‍ ശൃംഖലകള്‍ നിര്‍മിക്കുന്നത് പുരോഗമിക്കുകയാണ്.ജിസിസി റെയില്‍ പദ്ധതിയിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്ന രാജ്യങ്ങള്‍ യുഎഇയും സൗദി അറേബ്യയുമാണെന്ന് ജിസിസി റെയില്‍വേ അതോറിറ്റി വിദഗ്ധന്‍ നാസര്‍ അല്‍ ഖഹ്താനി പറഞ്ഞു.

ആറ് രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെയാണ് ഇവ ബന്ധിപ്പിക്കുന്നത്. മരുഭൂമിയുടെ സ്വപ്‌നം എന്നാണ് ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നതും.യുഎഇയുടെ ഇത്തിഹാദ് റെയില്‍ 900 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ ചരക്കുസേവനം ആരംഭിച്ചു.

ജൂബൈലിലൂടെ കടന്നുപോകുന്ന സൗദി റെയില്‍ റാസല്‍ഖൈര്‍-ദമാം റൂട്ടില്‍ 200 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. അത് മാത്രമല്ല, സൊഹാര്‍ തുറമുഖത്തെ യുഎഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിന് ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കല്‍ ജോലി പുരോഗമിക്കുകയാണ്.

ഖത്തര്‍ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകല്‍പ്പനയും പൂര്‍ത്തിയായി. ബഹ്‌റൈനെ ജിസിസി റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യ ഘട്ടവും, കുവൈത്തിന്റെ 111 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കിന്റെ രൂപകല്‍പ്പനയും പൂര്‍ത്തിയായി.

നേരത്തെ സൗദി അറേബ്യ മരുഭൂമിയിലൂടെ കടന്നു പോകുന്ന ഡ്രീം ഓഫ് ഡെസേര്‍ട്ട് ആഢംബര ട്രെയിന്‍ യാത്രയുടെ പ്രഖ്യാപനവും നടത്തിയിരുന്നു. സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നിന്നും അതിര്‍ത്തിയില്‍ ജോര്‍ദാനോട് ചേര്‍ന്ന് കിടക്കുന്ന അല്‍ ഖുറായത്ത് എന്ന സ്ഥലം വരെയാണ് ഡ്രീം ഓഫ് ഡെസേര്‍ട്ട് ട്രെയിന്‍ സഞ്ചരിക്കുന്നത്.

2025ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ്. 419 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ 1200 കിലോമീറ്ററോളം ദൂരമാണ് ഈ യാത്രയ്ക്കുള്ളത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+