Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെത്തിയവര്‍ക്ക് സൗജന്യ പാസ്‌പോര്‍ട്ട്; സൂക്ഷിച്ച്‌നോക്കിയപ്പോള്‍ കാര്യംപിടികിട്ടി, സംഭവം ഇങ്ങനെ

ദുബായ്: ദുബായിയില്‍ എത്തുന്നവര്‍ക്ക് ആദ്യമായി ലഭിച്ചത് പാസ്‌പോര്‍ട്ട്. സംഭവം കണ്ട് എല്ലാവരും അമ്പരന്ന് കിട്ടിയ പാസ്‌പോര്‍ട്ട് നോക്കുമ്പോഴാണ് സംഗതി പിടികിട്ടിയത്. വേറൊന്നുമല്ല സംഭവം ദുബായിയില്‍ നടക്കുന്ന എക്‌സ്‌പോ കാണാനുള്ള പാസ്‌പോര്‍ട്ടാണിത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ). ദുബായ് എക്‌സ്‌പോ കാണാനെത്തുന്നവര്‍ക്കാണ് ഈ പാസ്‌പോര്‍ട്ട് നല്‍കുന്നത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ രാജ്യത്തേയ്ക്ക് എത്തിയവര്‍ക്കാണ് 3,000 സൗജന്യ എക്‌സ്‌പോ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തതെന്ന് ലഫ്. ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി അറിയിച്ചു.ദുബായില്‍ വന്നിറങ്ങുന്ന ഓരോ യാത്രക്കാരനും എക്സ്പോ 2020 ദുബായ് സന്ദര്‍ശിക്കാനും വിവിധ പവലിയനുകളില്‍ നിന്നു പാസ്പോര്‍ട്ടുകള്‍ സ്റ്റാംപ് ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് എക്സ്പോ 2020 ദുബായിയുമായി സഹകരിച്ചു മഞ്ഞ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

1

ഔദ്യോഗിക പാസ്‌പോര്‍ട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്ലെറ്റില്‍ മൂന്നു തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്തി യുഎഇ പൈതൃക മാതൃക ഇതില്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. മഞ്ഞ നിറത്തിലുള്ള ഈ പാസ്‌പോര്‍ട്ടില്‍ സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പാസ്‌പോര്‍ട്ടിനും ഒരു തിരിച്ചറിയല്‍ നമ്പര്‍, പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ ഉള്‍പ്പെടുത്താനുള്ള ഇടം, വ്യക്തിഗത വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

2

182 ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയില്‍ സന്ദര്‍ശകര്‍ക്ക് പരമാവധി പവലിയനുകള്‍ സന്ദര്‍ശിക്കുന്നതിന് ഈ പാസ്‌പോര്‍ട്ട് പ്രോത്സാഹിപ്പിക്കുമെന്നും എക്‌സ്‌പോ അവസാനിച്ചതിന് ശേഷവും എക്‌സ്‌പോയില്‍ നിന്നുള്ള അനുഭവങ്ങളുടെ ഓര്‍മകള്‍ അയവിറക്കാന്‍ പാസ്‌പോര്‍ട്ട് ഒരു കാരണമാകുമെന്നും ലഫ്. ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു. യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന് പാസ്പോര്‍ട്ടില്‍ ആദരമര്‍പ്പിക്കുന്നുണ്ട്.

3

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പോരാണ് എക്‌സ്‌പോ കാണാനായി ദുബൈയില്‍ എത്തുന്നത്. 23.5 ലക്ഷം പേരാണ് എക്‌സ്‌പോ തുടങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും എക്‌സ്‌പോ സന്ദര്‍ശിക്കാനായി എത്തിയത്. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയുള്ള കാലയളവില്‍ 2,350,868 പേര്‍ എക്സ്പോ നഗരി സന്ദര്‍ശിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 18 വയസില്‍ താഴെയു്‌ളവരാണ് എക്‌സ്‌പോ സന്ദര്‍ശിക്കാനായി എത്തിയത്.

4

എകദേശം 18 വയസിന് താഴെയുള്ള 28 ശതമാനം പേരാണ് എക്‌സ്‌പോ സനദര്‍ശിക്കാനെത്തിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സന്ദര്‍ശകരില്‍ 17 ശതമാനം പേരകും വിദേശ രാജ്യങ്ങളില്‍ നിന്ന് വരകുന്നവരുമാണ്. ഇന്ത്യ, ജര്‍മ്മനി, ഫ്രാന്‍സ്, സൗദി അറേബ്യ,യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും സന്ദര്‍ശകരെത്തിയത്. നിരവധി പേരാണ് എക്സ്പോ നഗരി ഒന്നിലേറെ തവണ സന്ദര്‍ശിച്ചത്. 27 ശതമാനം പേര്‍ ഒന്നിലേറെ തവണ എക്സ്പോ സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. സീസണ്‍ പാസ് സ്വന്തമാക്കിയവരാണ് 53 ശതമാനം പേരും. 20 ശതമാനമാണ് വണ്‍ ഡേ ടിക്കറ്റില്‍ എക്സ്പോയിലെത്തിയത്. എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ പ്രോഗ്രാമുകളും സജീവമാണ് ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam
    5

    പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സംസ്ഥാനങ്ങളുടെ തലവന്‍മാര്‍ എന്നിവരുള്‍പ്പെടെ 1,938 സര്‍ക്കാര്‍ പ്രതിനിധികളാണ് എക്സ്പോയിലെത്തിയത്. യുഎഇ ദേശീയ ദിനവും അവധി ദിവസങ്ങളും കൂടി എത്തുന്നതോടെ സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കണക്ക്കൂട്ടല്‍. 2022 മാര്‍ച്ച് വരെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
    190 ലധികം രാജ്യങ്ങളുടെ പാവലിയനുകളാണ് എക്‌സ്‌പോയില്‍ ഇടംപിടിച്ചിരിക്കുന്നത്. അവസരം, ചലനാത്മകത, സുസ്ഥിരത എന്നിവയാണ് എക്സ്പോയുടെ പ്രധാന തീമുകള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+