ബാങ്കോക്ക് സ്ഫോടനത്തില്‍ നടി ജെനീലിയയ്ക്കും ജീവന്‍ നഷ്ടമായേനേ, രക്ഷപ്പെടലിനെക്കുറിച്ച് നടി
ബാങ്കോക്ക്: ബാങ്കോക്ക് സ്‌ഫോടനത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടി ജെനീലിയ ഡിസൂസ.ഒരു പരസ്യത്തിന്റെ ചിത്രാകരണത്തിനിന് വേണ്ടിയാണ് നടി ബാങ്കോക്കിലെത്തിയത്. ഷൂട്ടിംഗ് നടക്കുന്നതിന് തൊട്ടടുത്താണ് സ്‌ഫോടനം നടന്നത്. 20ലേറെപ്പേര്‍ക്ക് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായി.
ട്വിറ്ററിലൂടെയാണ് താന്‍ സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട വിവരം ജെനീലിയ ആരാധകരുമായി പങ്കുവച്ചത്. 28കാരിയായ ജെനീലിയ ബോളിവുഡ് താരം ഋതേഷ് ദേശ്മുഖിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ഒരു മകനുണ്ട്. ജെനീലിയ സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെപ്പറ്റി

തൊട്ടടുത്ത്
തങ്ങള്‍ നിന്നതിന് തൊട്ടടുത്ത് എതിര്‍ദിശയിലുള്ള മാളിലാണ് സ്‌ഫോടനം നടന്നതെന്ന് ജെനീലിയ. നിലവിളിയും സ്‌ഫോടന ശബ്ദവുമൊക്കെ കേള്‍ക്കാമായിരുന്നെന്നും തങ്ങള്‍ സുരക്ഷിതരാണെങ്കിലും ഏറെ ഞെട്ടലുണ്ടാക്കിയെന്നും ജെനീലിയ

ഇന്ത്യന്‍ സിനിമകള്‍
ഒട്ടേറെ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായ നഗരം കൂടിയാണ ്ബാങ്കോക്ക്

ക്ഷേത്രം
ഒരു ഹിന്ദു ക്ഷേത്രത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം

രക്ഷപ്പെട്ടു
തലനാരിഴയ്ക്കാണ് നടി ജെനീലിയ സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്

ഷൂട്ടിംഗ്
ഒരു പരസ്യത്തിന്റെ ഷൂട്ടിംഗിനായി ബാങ്കോക്കില്‍ എത്തിയതായിരുന്നു താരം

സിനിമയിലേയ്ക്ക്
സിനിമയിലേയ്ക്ക് ജെനീലിയ ഇതുവരേയും മടങ്ങി എത്തിയിട്ടില്ല












Click it and Unblock the Notifications