കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഹീല്‍ ഷെരീഫ് പടിയിറങ്ങുന്നു, പാകിസ്താന് പുതിയ സൈനിക മേധാവി... ഖമര്‍ ജാവേദ് ബജ് വ

ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി അധ്യക്ഷനായി ജനറല്‍ സുബാര്‍ ഹയാത്തിനേയും നിയമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ സൈനിക മേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയെ നിയമിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ മാധ്യമമായ ജിയോ ടിവി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിശ്ചയിച്ചത്. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി അധ്യക്ഷനായി ജനറല്‍ സുബാര്‍ ഹയാത്തിനേയും നിയമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Gen Qamar

ഇന്ത്യയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ റഹീല്‍ ഷെരീഫിന്റെ കാലാവധി നീട്ടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫുമായി റഹീലിന് അത്ര നല്ല ബന്ധം അല്ല ഉണ്ടായിരുന്നത്.

റാവല്‍പിണ്ഡി കോര്‍പ്സിന്‍റെ കമാന്‍ഡര്‍ ആയിരുന്നു ലെഫ്റ്റനന്റ് ജനറല്‍ ബജ് വ. സൈനിക ആസ്ഥാനത്തെ ട്രെയ്നിങ് ആന്‍റ് ഇവാലുവേഷന്‍ ഐജി ആയിരുന്നു. സൈനിക മേധാവി സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്പ് ജനറല്‍ റഹീല്‍ ഷെരീഫും ഈ സ്ഥാനം വഹിച്ചിരുന്നു.

English summary
General Qamar Javed Bajwa has been named as Pakistan’s new army chief, according to local news channel Geo News.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X