കണ്ടാല്‍ പത്ത് വയസ്സ് കുറവുണ്ടോ?എന്നാല്‍ നിങ്ങള്‍ക്ക് ആ ജീനുണ്ട്!
ലണ്ടന്‍: ചിലയാളുകള്‍ പ്രയമെത്രയായാലും ചുറുചുറുപ്പോടെയും യൗവന പ്രസരിപ്പോടെയും നടക്കുന്നതുകണ്ട് അസൂയയോടെ നോക്കി നില്‍ക്കുന്നുവരുണ്ടോ? യഥാര്‍ത്ഥ പ്രായത്തെക്കാളും 10 വയസ്സെങ്കിലും കുറവ് തോന്നിപ്പിച്ച് നവോന്മേഷത്തോടെ കഴിയുന്ന ഇത്തരക്കാരുടെ രഹസ്യം ഒടുവില്‍ ശസ്ത്രജ്ഞന്മാര്‍ കണ്ടെത്തി.
യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേകം ജീനിനെ ഹാര്‍വാര്‍ഡ് സര്‍വകാലശാലയിലെ ശാസ്ത്രജ്ഞരാണ് തിരിച്ചറിഞ്ഞത്. 23 ആന്‍ഡ് മി എന്ന സ്വകാര്യ ജനിതക വിവരശേഖരണ സ്ഥാപനത്തിന്റെ സഹായത്തോടെ പത്ത് ലക്ഷം പേരില്‍ പഠനം നടത്തിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

വെള്ളക്കാരില്‍ 10 ശതമാനം പേര്‍ക്കും അമേരിക്കക്കാരിലെ കറുത്ത വര്‍ഗ്ഗക്കാരില്‍ 20 ശതമാനം പേര്‍ക്കും ഈ മാന്ത്രിക ജീന്‍ ഉണ്ടത്രെ. നിങ്ങള്‍ക്ക് യഥാര്‍ത്ഥ പ്രായത്തെക്കാളും പത്ത് വയസ്സെങ്കിലും കുറവാണ് തോന്നിക്കുന്നതെങ്കില്‍ നിങ്ങളിലും ഈ ജീനുണ്ടെന്ന് അര്‍ത്ഥം.
ചര്‍മത്തെ വേഗത്തില്‍ ചുക്കിചുളിയ്ക്കുന്ന അന്തരീക്ഷ ഘടകങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് ഈ ജീനുകള്‍. ചര്‍മത്തില്‍ കൊഴുപ്പ് ഉല്‍പാദിപ്പിയ്ക്കുന്ന ലാമെല്ലര്‍ ബോഡി എന്ന ഘടകവും ചര്‍മത്തെ മാര്‍ദവമുള്ളതും ഈര്‍പ്പമുള്ളതുമാക്കി നിലനിര്‍ത്തുന്ന പോഷകങ്ങളും ഉല്‍പാദിപ്പിയ്ക്കാന്‍ ഈ ജീനുകള്‍ സഹായിക്കുന്നു.
സൂര്യപ്രകാശത്തില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനാല്‍ കറുത്തനിറക്കാര്‍ക്ക് പ്രായത്തെ പ്രതിരോധിയ്ക്കാന്‍ കഴിയുമെന്നാണ് പൊതുവായ ധാരണ. എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത ഇപ്പോഴാണ് വെളിപ്പെടുന്നതെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ അലക്‌സാ കിംബാല്‍ പറഞ്ഞു. പുതിയ കണ്ടുപിടിത്തത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ ഈ വര്‍ഷാവസനാത്തോടെ പ്രസിദ്ധീകരിയ്ക്കും












Click it and Unblock the Notifications