• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം, അമേരിക്ക കത്തുന്നു, പോലീസ് കെട്ടിടത്തിന് തീയിട്ടു!

ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ അതിക്രൂരമായി പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു. മിനിയാപൊളിസില്‍ നിന്നും തുടക്കമിട്ട പ്രതിഷേധം കലാപമായി സമീപ പ്രദേശങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. പലയിടത്തും കൊള്ളയും അക്രമങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ പ്രതിഷേധക്കാര്‍ മിനിയാപൊളിസിലെ പോലീസ് കെട്ടിടത്തിനി തീയിട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇത് മൂന്നാമത്തെ ദിവസമാണ് അമേരിക്കയില്‍ പ്രതിഷേധം തുടരുന്നത്. കൊവിഡിനിടെ നടക്കുന്ന പ്രതിഷേധം അമേരിക്കയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അതേസമയം പ്രതിഷേധക്കാര്‍ക്ക് നേരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയത് വിവാദമായിരിക്കുകയാണ്. പ്രതിഷേധക്കാരെ ഗുണ്ടകള്‍ എന്നാണ് അമേരിക്കയുടെ പ്രസിഡണ്ട് തന്റെ ട്വീറ്റില്‍ വിശേഷിപ്പിച്ചത്. മിനിയാപൊളിസില്‍ നടക്കുന്നത് ഇനിയും കണ്ട് കൊണ്ട് നില്‍ക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

നേതൃത്വമില്ലായ്മയാണ് ഇതിന് കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇടതുപക്ഷക്കാരനായ മേയര്‍ ജേക്കബ് ഫ്രേയെയും ട്രംപ് കടന്നാക്രമിച്ചു. നഗരത്തിലെ അക്രമം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ താന്‍ പട്ടാളത്തെ വിന്യസിച്ച് കാര്യം നടപ്പിലാക്കുമെന്നും ട്രംപ് പറഞ്ഞു. ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മകളെ ഈ ഗുണ്ടകള്‍ അപമാനിക്കുകയാണെന്നും താനത് അനുവദിക്കില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വ്യക്തമാക്കി ഡൊണാൾഡ് ട്രംപിന്റെ ഈ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജോര്‍ജ് ഫ്‌ളോയിഡ് എന്ന 48കാരനെ അമേരിക്കന്‍ പോലീസ് ക്രൂരമായി കൊലപ്പെടുത്തിയത്. ജോര്‍ജിന്റെ കഴുത്തില്‍ മുട്ടുകാല്‍ ഊന്നി ഞെരിച്ചാണ് പോലീസ് കൊലപ്പെടുത്തിയത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് ജോര്‍ജ് പോലീസുകാരോട് കേണപേക്ഷിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ചലനം നിലച്ച ജോര്‍ജിനെ പോലീസുകാര്‍ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവർക്ക് പണി പാളി! ചൗഹാന്റെ മനസ്സിലുളളത് മറ്റൊന്ന്!

ഉത്ര കേസ് സേതുരാമയ്യർ അന്വേഷിച്ച് നന്ദഗോപാൽ മാരാർ വാദിച്ചാൽ ജയിക്കും! ടിജി മോഹൻദാസിന്റെ കുറിപ്പ്!

ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ! മിന്നൽ മുരളിക്ക് ശേഷം വാർത്തയായി മറ്റൊരു സിനിമാ സെറ്റ്!

ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി!

പിറന്നാളിന് വിളിച്ചെന്ന് മോഹൻലാൽ, ഹൃദയത്തിലെ ബന്ധുവെന്ന് മമ്മൂട്ടി, വീരേന്ദ്രകുമാറിനെ ഓർത്ത് താരങ്ങൾ

English summary
George Floyd death: Protests continues for the third day in America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more