Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോർജ് ഫ്ലോയിഡ് കൊലപാതകം: മുൻ പോലീസ് ഉദ്യോഗസ്ഥന് 22.5 വർഷത്തെ തടവ് വിധിച്ച് കോടതി

മിനിയാപൊളിസ്; അമേരിക്കയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മുൻ മുൻ പോലീസ് ഉദ്യോഗസ്ഥന് 22.5 വർഷം തടവ് വിധിച്ച് കോടതി. മുൻ മിനിയാപൊളിസ് പോലീസ് ഓഫീസർ ഡെറക് ഷോവിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഷോവിൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

 george-1624679998.jpg -Properties Reuse Image

കോടതി വിധി പ്രസ്താവിക്കുമ്പോൾ ഷോവിൻ നിശബ്ദനായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലോയിഡിനോട് അതിക്രൂരമായിട്ടായിരുന്നു പ്രതി പെരുമാറിയതെന്നും പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുടെ പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തിയെന്നുമുള്ള പ്രോസിക്യൂട്ടറെ വാദങ്ങൾ കോടതി ശരിവെച്ചു. 30 വർഷത്തെ തടവിന് വിധിക്കണമെന്നായിരുന്നു കോടതിയിൽ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എന്നാാൽ നല്ല നടപ്പിന് ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗമോ 15 വർഷമോ തടവിന് ശേഷം പരോൾ ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി. വിധിക്കെതിരെ 90 ജിവസത്തിനകം ഷോവിന് അപ്പീൽ നൽകാം.

Recommended Video

cmsvideo
    Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

    2020 മെയ് 25 നാണ് ജോർജ് ഫ്ലോയ്ഡ് എന്ന 46 കാരനെ ഡെറിക് ഷോവിൻ കൊലപ്പെടുത്തുന്നത്. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ‌ജോർജിനെ സംശയത്തിന്റെ പേരിൽ പിടികൂടിയ ഷോവിൻ അദ്ദേഹത്തിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിവെച്ച് കുത്തിപ്പിടിക്കുകയായിരുന്നു. പൊതുമധ്യത്തിൽ വെച്ചായിരുന്നു സംഭവം. ഈ ദൃശ്യങ്ങൾ കണ്ടുനിന്നവരിൽ ആരോ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തതോടെ വലിയ പ്രതിഷേധമാണ് ലോകമെമ്പാടും ഉയർന്നത്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങൾ അരങ്ങേറുകയും പ്രതിഷേധക്കാർ മിനിയാപോളിസ് പോലീസ് സ്റ്റേഷൻ തീയിടുകയും ചെയ്തു. വൈറ്റ് ഹൗസിലേക്കുള്ള പ്രതിഷേധകരുടെ മാർച്ചും വലിയ വാർത്തയായിരു്നനു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+