കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍, ശിക്ഷ 8 ആഴ്ചയ്ക്കുള്ളില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. എട്ടാഴ്ചകള്‍ക്കുള്ളില്‍ ഷോവിനുള്ള ശിക്ഷ വിധിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മൂന്ന് കുറ്റങ്ങളിലുമായി ഷോവിന് 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്.

george

കഴിഞ്ഞ മേയ് 25നായിരുന്നു കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെടുന്നത്. ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം വംശീയ നീതിക്കുവേണ്ടിയുള്ള 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രതിഷേധത്തിന് കാരണമായിരുന്നു, 1960 കളിലെ പൗരാവകാശ പ്രസ്ഥാനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേദമായിരുന്നു ഇത്. ഇന്നത്തെ കോടതി നടപടി പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലിരുന്നു വീക്ഷിച്ചു.

അതേസമയം, ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. വലിയ പ്രതിഷേധങ്ങള്‍ ട്രംപ് ഭരണകൂടത്തിനെതിരെ അന്ന് നടന്നിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന പേരില്‍ അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് പല രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ഈ സംഭവവും തിരിച്ചടി ലഭിക്കുന്നതിന് കാരണമായിരുന്നു.

നാളെ ഇതുക്കും മേലെ; അവര്‍ നാളത്തേക്കുള്ള പ്ലാനിങ്ങിലാണു സൂര്‍ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂനാളെ ഇതുക്കും മേലെ; അവര്‍ നാളത്തേക്കുള്ള പ്ലാനിങ്ങിലാണു സൂര്‍ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

മുഖ്യമന്ത്രി ഇന്ന് മുതല്‍ തലസ്ഥാനത്ത്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുക്കുംമുഖ്യമന്ത്രി ഇന്ന് മുതല്‍ തലസ്ഥാനത്ത്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുക്കും

English summary
George Floyd’s murder: ex-cop Derek Chauvin convicted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X