കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് സാക്ഷികളാവാൻ 3 മുൻ പ്രസിഡണ്ടുമാർ, മൈക്ക് പെൻസും ചടങ്ങിന്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്നതിന് മൂന്ന് മുന്‍ പ്രസിഡണ്ടുമാര്‍ സാക്ഷികളാവും. അമേരിക്കയുടെ മുന്‍ പ്രസിഡണ്ടുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബരാക്ക് ഒബാമ എന്നിവരാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക. അതേസമയം ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ല. മുന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറും പരിപാടിക്കെത്തില്ല. അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടാണ് ജിമ്മി കാര്‍ട്ടര്‍.

ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് സത്യപ്രജ്ഞയ്ക്ക് എത്തും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ട്രംപിനെ കാണാന്‍ മൈക്ക് പെന്‍സ് എത്തിയിരുന്നില്ല. ഫ്‌ളോറിഡയിലേക്കാണ് ഡൊണാള്‍ഡ് ട്രംപ് പോയത്.

trump

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ആണ് ജോ ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. വൈസ് പ്രസിഡണ്ട് കമല ഹാരിസിന് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊടോമേയര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോണ്‍ഗ്രസ് അംഗങ്ങളില്‍ വലിയൊരു വിഭാഗവും ചടങ്ങിനെത്തും. ഇ്ത്തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഒരു ടിക്കറ്റ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.. കഴിഞ്ഞ തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആയിരക്കണക്കിന് ടിക്കറ്റുകള്‍ അനുവദിച്ചിരുന്നു. ഇത്തവണ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായ സത്യപ്രതിജ്ഞാ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?

English summary
George W Bush, democratic presidents Clinton and Obama to attend Biden oath taking ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X