കോടതി കയറിയിട്ടും രക്ഷയില്ല, ജോർജിയയിലും മിഷിഗണിലും ട്രംപിന് തിരിച്ചടി, ഹർജികൾ കോടതി തളളി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതമായി തുടരുകയാണ്. ജോര്‍ജിയ, പെന്‍സില്‍വാനിയ, നെവാഡ, നോര്‍ത്ത് കരോലീന എന്നാ സ്വിംഗ് സ്‌റ്റേറ്റുകളില്‍ നിന്നുളള ഫലമാണ് ഇനി വരാനുളളത്. 270 എന്ന മാന്ത്രിക സഖ്യയ്ക്ക് അരികെ നില്‍ക്കുന്ന ജോ ബൈഡന് നെവാഡയിലെ ഒരു ജയത്തിന്റെ ദൂരം മാത്രമാണ് പ്രസിഡണ്ട് പദവിയിലേക്ക് ഉളളത്. നെവാഡയില്‍ ബൈഡന്‍ ലീഡ് ചെയ്യുകയാണ്.
അതേസമയം നിര്‍ണായകമായ ജോര്‍ജിയയില്‍ ട്രംപിന്റെ ലീഡ് 14000 ആയി കുറഞ്ഞു. ഇവിടെ ഇനി എണ്ണാനുളളത് 50000 വോട്ടുകള്‍ ആണ്. അതിനിടെ ജോര്‍ജിയയിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഹര്‍ജി കോടതി തളളി. ജോര്‍ജിയ കോടതിയാണ് ഹര്‍ജി തളളിയത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോളിംഗ് ദിവസത്തിന് ശേഷം എത്തിയ ബാലറ്റുകള്‍ എണ്ണുന്നത് നിയമവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് ട്രംപ് കോടതിയെ സമീപിച്ചിരുന്നത്. ജഡ്ജ് ജെയിംസ് എഫ് ബാസ്സ് ആണ് വിധി പറഞ്ഞത്. ജോര്‍ജിയയില്‍ മാത്രമല്ല മിഷിഗണിലും വോട്ടെണ്ണലിന് എതിരെ ട്രംപ് കോടതിയില്‍ പോയിരുന്നു. മിഷിഗണില്‍ ജോ ബൈഡനാണ് വിജയിച്ചത്.
Recommended Video
മിഷിഗണിലും കോടതിയില്‍ നിന്ന് ട്രംപിന് തിരിച്ചടിയേറ്റു. മിഷിഗണില്‍ ആബ്‌സന്റീ ബാലറ്റുകളില്‍ റിപ്പബ്ലിക്കന്‍സ് ഇടപെടല്‍ നടത്തി എന്നാരോപിച്ചായിരുന്നു ട്രംപ് കോടതിയില്‍ പോയത്. അവസാന ബാലറ്റുകള്‍ എണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ട്രംപ് വിഭാഗം ഹര്‍ജി ഫയല്‍ ചെയ്തത് എന്ന് ജഡ്ജ് സിന്തിയ സ്റ്റീഫന്‍സ് ചൂണ്ടിക്കാട്ടി. ബൈഡന്‍ അവസാനമായി ജയിച്ച എല്ലാ സംസ്ഥാനങ്ങളിലേയും ഫലത്തിന് എതിരെ കോടതിയില്‍ പോകും എന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുളളത്.












Click it and Unblock the Notifications