കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ പീഡനങ്ങള്‍ക്കെതിരെ സാനിറ്ററി നാപ്കിനുമായി പ്രതിഷേധം

  • By Gokul
Google Oneindia Malayalam News

ബെര്‍ലിന്‍: സാനിറ്ററി നാപ്കിനുകള്‍ ആര്‍ത്തവകാലത്തുമാത്രം ഉപയോഗപ്പെടുന്ന ഒന്നല്ല, അത് ശക്തമായ പ്രതിഷേധത്തിനും ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജര്‍മനിയിലെ ഒരു യുവതി. ഇലോണ എന്ന യുവതിയാണ് വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ സാനിറ്ററി നാപ്കിനുകളെ രംഗത്തിറക്കിയിരിക്കുന്നത്.

നാപ്കിനുകളുടെ രൂപത്തിലുള്ള പോസ്റ്ററുകളിലും യഥാര്‍ത്ഥ നാപ്കിനുകളിലും സ്ത്രീ പീഡനത്തിനെതിരെ പ്രതിഷേധ വാക്യങ്ങള്‍ എഴുതി നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം സ്ഥാപിച്ചുകഴിഞ്ഞു ഇലോണ. 'മാക്‌സി പാഡ് പ്രൊട്ടസ്റ്റ് ആര്‍ട്ട്' എന്നാണ് തന്റെ പ്രതിഷേധ പരിപാടിക്ക് ഇലോണ നല്‍കിയിരിക്കുന്ന പേര്.

Napkin

വനിതാ ദിനത്തില്‍ ആരംഭിച്ച പ്രതിഷേധ പരിപാടിക്ക് പല ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്ത്രീ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മികച്ച പിന്തുണയാണ് ഇലോണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസം കഴിയുംതോറും വനിതകളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം ഇലോണയ്ക്ക് പിന്തുണയുമായെത്തിക്കൊണ്ടിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന പുരുഷന്മാരുടെ കണ്ണു തുറപ്പിക്കാന്‍ തന്റെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. അതേസമയം, ഇലോണ ഒരു പുരുഷ വിദ്വേഷിയാണെന്നും മാധ്യമശ്രദ്ധ നേടുന്നതിനുവേണ്ടിയുള്ള കുറുക്കുവഴികളാണ് ഇതെന്നും വിമര്‍ശിക്കുന്നവരും ചുരുക്കമല്ല. എന്നാല്‍, വിമര്‍ശകര്‍ക്ക് താന്‍ യാതൊരു പ്രാധാന്യവും നല്‍കുന്നില്ലെന്നാണ് ഇലോണയുടെ നിലപാട്.

English summary
German artist writes on maxi pads to protest rape culture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X