മോദിയുടെ വാക്കുകള്‍ സത്യമാകുന്നോ? ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റിനെ ഞെട്ടിച്ചത് പാക് പൗരന്‍
ബര്‍ലിന്‍ ക്രിസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞുകയറി 12 പേര്‍ മരിക്കാനിടയായ സംഭവം തീവ്രവാദി ആക്രമണമെന്ന് സംശയം. ആക്രമണം നടത്തിയത് പാകിസ്ഥാന്‍ സ്വദേശിയെന്നും വിവരങ്ങളുണ്ട്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.
ബെര്‍ലിന്‍: ഉറി ആക്രമണത്തിനു പിന്നാലെ ഒക്ടോബര്‍ 16ന് ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെതിരെ പറഞ്ഞ വാക്കുകള്‍ ആരും മറന്നിട്ടുണ്ടാകില്ല. തീവ്രവാദത്തിന്റെ മാതൃത്വം പാകിസ്ഥാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ലോക സുരക്ഷയ്ക്ക് തന്നെ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു മോദിയുടെ വാക്കുകള്‍.
ഇപ്പോഴിതാ മോദിയുടെ ആ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്നതായി സൂചന. ബര്‍ലിന്‍ ക്രിസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞുകയറി 12 പേര്‍ മരിക്കാനിടയായ സംഭവം തീവ്രവാദി ആക്രമണമെന്ന് സംശയം. ആക്രമണം നടത്തിയത് പാകിസ്ഥാന്‍ സ്വദേശിയെന്നും വിവരങ്ങളുണ്ട്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.

അപകടത്തില്‍ 12 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക്സ്ഥാനില്‍ നിന്ന് അഭയാര്‍ഥിയായെത്തിയ 23കാരനാണ് ട്രക്ക് ഓടിച്ചിരുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫെബ്രുവരിയിലാണ് ഇയാള്‍ ജര്‍മനിയിലെത്തിയത്. നിരവധി ചെറിയ ചൈറിയ കേസുകളില്‍ ഇയാള്‍ ഇതിനു മുമ്പ് പോലീസ് പിടിയിലായിട്ടുണ്ട്. അഭയാര്‍ഥി ക്യാംപിലാണ് ഇയാള്‍ താമസിക്കുന്നതെന്നും വിവരം ലഭിച്ചു. എന്നാല്‍ ഇയാള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പടിഞ്ഞാറന്‍ ബര്‍ലിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സെന്‍ട്രല്‍ ബര്‍ലിനില്‍ രണ്ടാം ലോക മഹായുദ്ധ സ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമാണ് അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ ട്രക്ക് ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications