കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മ്മന്‍ തിരഞ്ഞെടുപ്പ്: മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് തിരിച്ചടി: സോഷ്യൽ ഡെമോക്രാറ്റുകൾ മുന്നില്‍

Google Oneindia Malayalam News

മ്യൂണിക്ക്: ജര്‍മന്‍ പാര്‍ലമെന്റായ ബുന്ദസ്റ്റാഗിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ സോഷ്യല്‍ ഡെമോഗ്രാറ്റിക് പാര്‍ട്ടി മുന്നില്‍. ഇതോടെ എയ്ഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള 16 വര്‍ഷത്തെ സി ഡി യു- സി എസ് യു ( ദ യൂണിയന്‍) സഖ്യത്തിന്റെ ഭരണം അവസാനിച്ചു. സി ഡി യു, സി എസ്‌ യും സഖ്യം തമ്മില്‍ വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസമാണ് ഉള്ളതെങ്കിലും സോഷ്യൽ ഡമോക്രാറ്റ് പാ‍ർട്ടിക്ക് അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മധ്യ-ഇടത് സോഷ്യൽ ഡെമോക്രാറ്റുകൾ (S P D) 25.8% വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍. എയ്ഞ്ചല മെർക്കലിന്റെ സി ഡി യു/സി എസ് യു യാഥാസ്ഥിതിക ബ്ലോക്കിന് 24.1% വോട്ടുകളാണ് നേടാന്‍ സാധിച്ചത്. ഇരു കക്ഷികളും ഒപ്പത്തിനൊപ്പം എന്ന പ്രകടനം കാഴ്ചവെച്ചതോടെ മറ്റ് പാര്‍ട്ടികളുടെ നിലപാടും ശ്രദ്ധേയമാണ്.

'മിസ്റ്റര്‍ അബ്ദുള്ള കുട്ടി, നാണമില്ലാതെ ദ്വീപിൽ കറങ്ങി നടക്കുന്ന നിങ്ങളോട്..ഈ കാണുന്നതാണോ എകെ 47;ഐഷ സുൽത്താന'മിസ്റ്റര്‍ അബ്ദുള്ള കുട്ടി, നാണമില്ലാതെ ദ്വീപിൽ കറങ്ങി നടക്കുന്ന നിങ്ങളോട്..ഈ കാണുന്നതാണോ എകെ 47;ഐഷ സുൽത്താന

‌ഗ്രീന്‍സ് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്

‌ഗ്രീന്‍സ് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. 14.6 ശതമാനം വോട്ടാണ് ഇവര്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ മൂന്ന് പാര്‍ട്ടികളും മുന്നോട്ട് വെക്കുകയും ചെയ്യുന്നു. എന്നാല്‍ ജര്‍മ്മനിയില്‍ അടുത്തതായി ആര് അധികാരത്തില്‍ എത്തും എന്നുള്ളത് പ്രവചനാതീതമായ കാര്യമാണെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ നയിക്കാനുള്ള അവകാശം രണ്ട് പ്രധാന പാർട്ടികളും അവകാശപ്പെട്ടതോടെ ആഞ്ചല മെർക്കലിന് ശേഷം ആരായിരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം ഏതാനും ദിവസം കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഫ്ഡിപി-11.5 ശതമാനം, എഫ്ഡി 10.5 ശതമാനം, ലെഫ്റ്റ് 4.9 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ട് നില.

നിലവിലെ ധനമന്ത്രിയും വൈസ് ചാൻസലറുമായ ഒലാഫ് ഷോൾസ്

നിലവിലെ ധനമന്ത്രിയും വൈസ് ചാൻസലറുമായ ഒലാഫ് ഷോൾസ് ആണ് എസ്പിഡിയുടെ ചാൻസലർ സ്ഥാനാർത്ഥി. അർമിൻ ലാഷറ്റാണ് മെർക്കലിന്റെ യാഥാസ്ഥിതിക ക്യാമ്പിൽ നിന്നുള്ള എതിരാളി. ഇരുവരും തമ്മില്‍ അതിശക്തമായ മത്സരമായിരുന്നു നടന്നത്. ക്രിസ്മസിന് മുമ്പ് ഒരു പുതിയ സർക്കാർ രൂപീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലാഷെറ്റ് (60), ഷോൾസ് (63) എന്നിവർ വ്യക്തമാക്കി കഴിഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സാന്നിധ്യമായ ജര്‍മ്മനിയില്‍ ആര് അധികാരത്തില്‍ കയറും എന്നുള്ളത് അമേരിക്ക ഉള്‍പ്പടേയുള്ള രാജ്യങ്ങളുടെ നിരീക്ഷണ വിഷയങ്ങളില്‍ ഒന്നുമാണ്.

ആരാണ് ഒരു ദേവത: ബിക്കിനിയില്‍ തിളങ്ങി അമല പോള്‍, ചിത്രങ്ങള്‍ വൈറല്‍

എഫ് ഡി പി നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ

"ഗവൺമെന്റിൽ ഒരു മാറ്റം വേണം," എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഷോൾസ് പറഞ്ഞു. മോശമല്ലാത്ത രീതിയില്‍ പ്രചാരണം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖ്യ ചര്‍ച്ചകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. ദ്വികക്ഷി, ത്രികക്ഷി സര്‍ക്കാര‍് അധികാരത്തില്‍ എത്തിയേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നാണ് എഫ്ഡിപി നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ വ്യക്തമാക്കിയത്. "ജർമ്മനിയിലെ ഒരു പുതിയ ഗവൺമെന്റിനായി യൂറോപ്പ് കാത്തിരിക്കുകയാണ്," അദ്ദേഹം ഞായറാഴ്ച വൈകുന്നേരം പറഞ്ഞു.

അടുത്ത വർഷം ജി 7 ക്ലബിന്റെ സമ്പന്ന രാഷ്ട്രങ്ങളുടെ പ്രസിഡന്റായി ജർമ്മനി

അടുത്ത വർഷം ജി 7 ക്ലബിന്റെ സമ്പന്ന രാഷ്ട്രങ്ങളുടെ പ്രസിഡന്റായി ജർമ്മനി സ്ഥാനമേൽക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് നടപടിയെടുക്കാൻ പ്രാപ്തിയുള്ള ഒരു സർക്കാർ ഉണ്ടായിരിക്കേണ്ടതുണ്ടെന്നായിരുന്നു ലൈഷെറ്റ് ഞായറാഴ്ച അഭിപ്രായപ്പെട്ടത്. "പുതിയ സർക്കാർ ഉടൻ നിലവില്‍ വരും," എന്ന് വ്യക്തമാക്കിയ അദ്ദേഹം, അത് ക്രിസ്മസിന് മുമ്പ് ഉണ്ടായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. 2017 ൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏതാണ്ട് 13 ശതമാനം വോട്ട് നേടിയ തീവ്ര വലതുപക്ഷ കക്ഷിയായ എഎഫ്ഡിക്ക് ഇത്തവണ വലിയ തിരിച്ചടി നേരിട്ടു എന്നതും ശ്രദ്ധേയമാണ്. 10.5 ശതമാനം വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് നേടാന്‍ സാധിച്ചത്. കുടിയേറ്റ വിഷയങ്ങളില്‍ മെര്‍ക്കലിന്റെ നിലപാടുകള്‍ക്കെതിരെ വലിയ വിമര്‍ശനമായിരുന്നു കഴിഞ്ഞ ഭരണ കാലയളവില്‍ എഎഫ്ഡി നടത്തിയിരുന്നത്.

തീവ്ര ഇടതുപക്ഷമായ ലിങ്കെ പാർട്ടിക്കും കഴിഞ്ഞ തവണത്തെ പിന്തുണ നഷ്ടപ്പെട്ടു

തീവ്ര ഇടതുപക്ഷമായ ലിങ്കെ പാർട്ടിക്കും കഴിഞ്ഞ തവണത്തെ പിന്തുണ നഷ്ടപ്പെടുകയും പാർലമെന്റിൽ പ്രവേശിക്കാൻ ആവശ്യമായ അഞ്ച് ശതമാനം വോട്ട് പരിധിയിൽ ഒതുങ്ങുകയും ചെയ്തു. പുതിയ ചാന്‍സലര്‍ അധികാരം ഏല്‍ക്കുന്നത് വരെ മെർക്കൽ കെയർടേക്കർ പദവിയില്‍ ചാന്‍സലര്‍ പദവിയില്‍ തുടരും. ചർച്ചകൾ ഡിസംബർ 17 ന് അപ്പുറം നീണ്ടുനിൽക്കുകയാണെങ്കിൽ, ജർമ്മനിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ചാൻസലർ എന്ന ഹെൽമറ്റ് കോളിന്റെ റെക്കോർഡ് മറികടക്കാനും മെര്‍ക്കലിന് സാധിക്കും.

മെർക്കലിന്റെ സ്വന്തം ബാൾട്ടിക് തീര മണ്ഡലം

അതേസമയം, മെർക്കൽ ഇപ്പോഴും ജർമ്മനിയിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയക്കാരിയായി തുടരുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം അവരുടെ ഭാവി പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. ഏഴ് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ആദ്യമായിട്ടാണ് ബ്ലോക്ക് 30 ശതമാനത്തിൽ താഴേക്ക് പോവുന്നത്. 1990 മുതൽ അവർ കൈവശം വച്ചിരുന്ന മെർക്കലിന്റെ സ്വന്തം ബാൾട്ടിക് തീര മണ്ഡലവും അവര്‍ക്ക് ഇത്തവണ നഷ്ടമായി എന്നതും തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നതാണ്.

ജർമൻ ഫെഡറൽ ഓഫിസ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പ്രകാരം

പ്രശംസനീയകരമായ പല പദ്ധതികളും നടപ്പാക്കിയിരുന്നെങ്കിലും സമീപകാലത്ത് മെർക്കലിന്റെ കാര്യശേഷി കുറഞ്ഞുപോയിരുന്നതായി പലയിടങ്ങളിൽനിന്നും വിലയിരുത്തലുകൾ ഉണ്ടായിരുന്നു. നാല് ദശാബ്ദത്തിലേറെയായി അവർ അംഗമായ സിഡിയു പാർട്ടിയിലും മെര്‍ക്കലിന് സ്വാധീനം കുറഞ്ഞിരുന്നു. 30 കൊല്ലം എംപിയായും 16 കൊല്ലം ചാൻസലറായും പ്രവർത്തിച്ച അവരുടെ സ്വമേധയായുള്ള രാജിപ്രഖ്യാപനം ഒട്ടും അതിശയകരവുമായിരുന്നില്ല. ജർമൻ ഫെഡറൽ ഓഫിസ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പ്രകാരം രാജ്യത്ത് 60.4 ദശലക്ഷം വോട്ടർമാരാണ് ഉള്ളത്. ഇവരിൽ 31.2 ദശലക്ഷം സ്ത്രീകളും 29.2 ദശലക്ഷം പുരുഷന്മാരും ഉൾപ്പെടുന്നു.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

English summary
German election: Merkel's party suffers setback: Social Democrats ahead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X