കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപസാദൃശ്യവുമായി ചൈനീസ് നാസി പാവ; ഷ്വെയ്‌സ്‌നെഗര്‍ ഹര്‍ജി നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

ബര്‍ലിന്‍: ജര്‍മനിയുടെ ലോകകപ്പ് ഫുട്‌ബോള്‍ ഹീറോ ബാസ്റ്റിയന്‍ ഷ്വെയ്‌സ്‌നെഗറുടെ രൂപ സാദ്യശ്യവുമായി പാവ പുറത്തിറക്കിയ സംഭവത്തില്‍ താരം കോടതിയില്‍ ഹര്‍ജി നല്‍കി. ഹിറ്റ്‌ലറുടെ നാസി പട്ടാളക്കാരന്റെ വേഷത്തിലുള്ള പാവയ്ക്ക് രൂപ സാദൃശ്യം മാത്രമല്ല, ബാസ്റ്റ്യന്‍ എന്നു നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത് അങ്ങേയറ്റം അവഹേളിക്കുന്നതാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഷ്വെയ്‌സ്‌നെഗര്‍ പറയുന്നു. പാവയുടെ വസ്ത്രത്തില്‍ നാസി ചിഹ്നമായ സ്വസ്തിക പതിപ്പിച്ചിട്ടുണ്ട്. തന്നെ കരുതിക്കൂട്ടി അവഹേളിക്കുന്ന പാവയുടെ നിര്‍മാണം നിര്‍ത്തണമെന്ന് ഹര്‍ജിയില്‍ ഫുട്‌ബോള്‍ താരം ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം കൂടുതല്‍ നിയമ നടപടി കൈക്കൊള്ളുമെന്നും കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

bastianschweinsteiger

ഹോങ്കോങ്ങിലെ ഒരു കമ്പനിയാണ് പാവ നിര്‍മിക്കുന്നത്. യൂറോപ്പില്‍ 65 യൂറോയാണ് ഒരു പാവയുടെ വില. 'നമ്മുടെ ഫുട്‌ബോള്‍ താരം ബാസ്റ്റിയന്‍ ഷ്വെയ്‌സ്‌നെഗറെ ഒരു നാസി പട്ടാളക്കാരനാക്കിയിരിക്കുന്നു' എന്നാണ് ജര്‍മന്‍ പത്രങ്ങള്‍ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ രാജ്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

അതേസമയം, ഷ്വെയ്‌നെഗറുടെ ആരോപണം കമ്പനി വക്താവ് പാട്രിക് ചാന്‍ തള്ളിക്കളഞ്ഞു. രൂപ സാദൃശ്യം യാദൃശ്ചികമാണെന്നാണ് കമ്പനി പറയുന്നത്. മിക്ക ജര്‍മന്‍കാരും കാണാന്‍ ഇതുപോലെത്തന്നെ. പേരും ജര്‍മനിയില്‍ സര്‍വസാധാരണമായതാണെന്നും ഒരു നാസി പട്ടാളക്കാരന്‍ എന്നതുമാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നും കമ്പനി വ്യക്തമാക്കി.

English summary
german footballer Bastian Schweinsteiger sues Chinese toymaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X