കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല.... യൂറോപ്പ് ഒറ്റക്കെട്ടാണ്, ചൈനയ്ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ്

Google Oneindia Malayalam News

ബെര്‍ലിന്‍: ചൈനയും ജര്‍മനിയും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ലെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് തുറന്നടിച്ചു. ജര്‍മനിയിലെ ചൈനീസ് അംബാസിഡര്‍ നേരത്തെ ചെക് രാഷ്ട്രീയ നേതാവിനെതിരെ ഭീഷണികള്‍ ഉന്നയിച്ചിരുന്നു. ചെക് റിപബ്ലിക്കില്‍ നിന്നുള്ള സെനറ്റ് നേതാവ് നേരത്തെ തായ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ഭീഷണിപ്പെടുത്തി.

1

താന്‍ ചെക് റിപബ്ലിക്കന്‍ വിദേശകാര്യ മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് മാസ് പറഞ്ഞു. ഞങ്ങള്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്ന നിലയില്‍ ഏറ്റവും അടുത്ത രീതിയിലുള്ള സഹകരണമാണ് നടത്തുന്നത്. ഞങ്ങള്‍ വിദേശരാജ്യ സുഹൃത്തുക്കളോട് ബഹുമാനപൂര്‍വമാണ് പെരുമാറുന്നത്. അവരില്‍ നിന്നും അത് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഭീഷണികള്‍ ഇവിടെ വിലപ്പോവില്ലെന്ന് മാസ് പറഞ്ഞു. വാങ് യീയെ മുന്നില്‍ നിര്‍ത്തിയായിരുന്നു മറുപടി.

ചെക് സെനറ്റ് പ്രസിഡന്റ് മിലോസ് വിസ്ട്രിസില്‍ ആയിരുന്നു നേരത്തെ തായ്‌വാന്‍ സന്ദര്‍ശിച്ചത്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട് നിയമലംഘനമാണ് അദ്ദേഹം നടത്തിയതെന്നായിരുന്നു ചൈനീസ് വാദം. ചൈനീസ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കും. അദ്ദേഹം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചെന്ന് വാങ് ബെര്‍ലിനില്‍ വെച്ച് കുറ്റപ്പെടുത്തി. വിസ്ട്രിസിലിനൊപ്പം 90 അംഗ സംഘവുമുണ്ടായിരുന്നു. അതിലേറെ ചൈനയെ ചൊടിപ്പിച്ച് പ്രാഗ് മേയര്‍ സെഡനിക് റിബ്ബിന്റെ സാന്നിധ്യമാണ്. ഇയാള്‍ ചൈനീസ് വിമര്‍ശകനാണ്. നേരത്തെ തായ്‌പേയെ പ്രാഗിന്റെ സോദരി നഗരമായി റിബ് പ്രഖ്യാപിച്ചിരുന്നു.

ഒരു മണിക്കൂറോളം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വാങ് ചൈനയുടെ ഹോങ്കോംഗ് നിലപാടുകളെ കുറിച്ചാണ് സംസാരിച്ചത്. കോവിഡ് കൈകാര്യംചെയ്തത്, ഉയിഗുര്‍ മുസ്ലീങ്ങളെ കുറിച്ചും സംസാരിച്ചു. ചൈന വിദേശബന്ധം തകര്‍ക്കുയാണെന്ന ആരോപണത്തെ വാങ് തള്ളി. ഞങ്ങള്‍ ആര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ചൈനയും യൂറോപ്പ്യന്‍ യൂണിയനും തമ്മിലുള്ള സംരംഭക ഉടമ്പടി ഈ തര്‍ക്കത്തില്‍ മുങ്ങി പോയി. യൂറോപ്പ്യന്‍ യൂണിയന്‍ ഒരിക്കലും കളിപ്പാവയാവില്ലെന്നും, യുഎസ്സും ചൈനയും റഷ്യയും ചേര്‍ന്ന് ആഗോള രാഷ്ട്രീയ മേഖലയെ പിടിച്ചുകുലുക്കുകയാണെന്നും ആരോപിച്ചു.

English summary
german foreign minister warns china says threats dont fit here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X