അഭയാര്‍ത്ഥികളെ ഐസിസ് പണം കൊടുത്ത് തീവ്രവാദികളാക്കുമോ... ജര്‍മനിയുടെ ഭയം
ബർലിൻ: സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഉള്ള അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിയ്ക്കുന്നത്. അതിനിടയിലാണ് അഭയാര്‍ത്ഥികള്‍ക്കൊപ്പം തീവ്രവാദികളും നുഴഞ്ഞുകയറുന്നുണ്ടെന്ന വാര്‍ത്ത വരുന്നത്.
എന്നാല്‍ അതിലും ഞെട്ടിയ്ക്കുന്ന ഒരു വാര്‍ത്തയാണ് ജര്‍മനിയില്‍ നിന്ന് വരുന്നത്. നിലവിൽ തീവ്രവാദികളല്ലാത്തവരെ പോലും തീവ്രവാദികളാക്കി മാറ്റാനുള്ള ശ്രമമാണത്രെ ഐസിസ് അഭയാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്നത്.
യുവാക്കളായ അഭയാര്‍ത്ഥികളെ ഐസിസ് റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ജര്‍മനിയുടെ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കി.

അഭയാര്‍ത്ഥികള്‍
സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഉള്ള അഭയാര്‍ത്ഥികള്‍ യൂറോപ്പിലേയ്ക്ക് തിരിയ്ക്കുന്നത് മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടിയാണ്. അവിടെ അവര്‍ക്ക് അത് ലഭിയ്ക്കുന്നുണ്ടോ?

ദുരിതം
ജീവന് ഭീഷണിയില്ലെങ്കില്‍ പോലും യൂറോപ്പിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിയ്ക്കുന്നില്ല. പലരും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിത ജീവിതം തന്നെയാണ് നയിക്കുന്നത്.

ഐസിസിന്റെ റിക്രൂട്ട്‌മെന്റ്
ചെറുപ്പക്കാരായ അഭയാര്‍ത്ഥികളെ തങ്ങളുടെ സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഐസിസ് നടത്തുന്നു എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

മതംപറയാതെ
മതവികാരം കുത്തിവച്ച് ആളുകളെ സംഘടനയില്‍ ചേര്‍ക്കുകയല്ലത്രെ അവര്‍ ചെയ്യുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ് ജര്‍മനിയില്‍ തന്നെ അവര്‍ വാഗ്ദാനം ചെയ്യുന്നത്. പിന്നെ പണവും!

എളുപ്പത്തില്‍ കുടുങ്ങും
കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന അഭയാര്‍ത്ഥികള്‍ ഇത്തരം പ്രലോഭനങ്ങളില്‍ പെട്ടെന്ന് തന്നെ വീണുപോകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജര്‍മനിയുടെ സ്ഥിതി
ജര്‍മനിയില്‍ നിന്ന് ഇതുവരെ എഴുനൂറ്റി അമ്പതോളം പേര്‍ സിറിയയിലേയ്ക്കും ഇറാഖിലേയ്ക്കും പോയിട്ടുണ്ട്. അവരില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടവര്‍
ഐസിസില്‍ ചേരാനായി ജര്‍മനിയില്‍ നിന്ന് സിറിയയിലേയ്ക്ക് പോയവരില്‍ 120 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റെയ്ഡും അറസ്റ്റും
കഴിഞ്ഞ ദിവസം ഒരു മുസ്ലീം പള്ളിയില്‍ നടത്തിയ റെയ്ഡില്‍ ഐസിസ് അനുകൂലികളായ ചിലരെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications