ഞെട്ടേണ്ട...ഭൂമിയില്‍ പുതിയൊരു സമുദ്രം കൂടി രൂപപ്പെട്ടു, പുതിയ പഠനങ്ങള്‍ പുറത്ത്, അറിയേണ്ട കാര്യങ്ങള്‍
നമ്മുടെ ഭൂമിയില്‍ അഞ്ച് സമുദ്രങ്ങളാണുള്ളത്. അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യന്‍, ആര്‍ട്ടിക്, തെക്കന്‍ സമുദ്രം എന്നിവയാണ് അത്.. ഭൂതലത്തിന്റെ 71% വും കടല്‍വെള്ളത്താല്‍ ആവൃതമാണ്. ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങള്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഭൂമിയുടെ മുകളിലും താഴെയുമുള്ള ആവരണങ്ങള്‍ക്കിടയില്‍ ജലത്തിന്റെ സ്രോതസ് കണ്ടെത്തിയെന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ കണ്ടുപിടിത്താണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 660 കിലോമീറ്റര്‍ താഴെയായി രൂപപ്പെട്ട ഒരു അപൂര്‍വ വജ്രത്തിന്റെ വിശകലനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജര്‍മ്മന്‍-ഇറ്റാലിയന്‍-അമേരിക്കന്‍ ഗവേഷണ സംഘം നടത്തിയ പഠനം നേച്ചര്‍ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്, ഭൂമിയുടെ ആന്തരിക ഘടനയ്ക്കും സംക്രമണ മേഖലയ്ക്കും താഴത്തെ ആവരണത്തിനും ഇടയിലുള്ള 660 കിലോമീറ്റര്‍ അതിര്‍ത്തിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ മുകളിലെ ആവരണത്തെയും താഴത്തെ ആവരണത്തെയും വേര്‍തിരിക്കുന്ന അതിര്‍ത്തി പാളിയായ ട്രാന്സിഷന് സോണില്‍ ജലമുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അതിര്‍ത്തിയില്‍ നിന്നും 410 മുതല്‍ 660 കിലോമീറ്റര്‍ വരെ ആഴത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കുള്ളില്‍ പുതിയൊരു സമുദ്രം ഉണ്ടെന്ന കണ്ടെത്തലിലേക്കാണ് ഇവ വിരള് ചൂണ്ടുന്നത്. ബോട്സ്വാനയില് നിന്നുള്ള ഒരു വജ്രം ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്തിരുന്നു. ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് 660 കിലോമീറ്റര്‍ താഴെയായി സംക്രമണ മേഖലയ്ക്കും താഴ്ന്ന ആവരണത്തിനും ഇടയില്‍ നിന്നുള്ള വജ്രമാണിത്.

രമന് സ്പെക്ട്രോസ്കോപ്പിയും എഫ്ടിഐആര്‍ സ്പെക്ട്രോമെട്രിയും ഉപയോഗിച്ച് നടത്തിയ വജ്രത്തിന്റെ വിശകലനത്തില്‍ ഉയര്‍ന്ന ജലാംശം ഉണ്ടെന്ന കണ്ടെത്തലിലേക്ക് എത്തിയിട്ടുണ്ട്. 1.5 മീറ്ററുള്ള വജ്രം കൃത്യമായ രാസഘടന നിര്‍ണയിക്കാന്‍ പറ്റുന്നത്ര വലുതായിരുന്നു. ഈ ട്രാന്സിഷന് സോണ്‍ ഒരു ഉണങ്ങിയ സ്പോഞ്ച് അല്ലെന്നും, അവിടെ ഗണ്യമായ അളവില്‍ ജലാംശമുണ്ടെന്നും കണ്ടെത്തി. ഇത് ഭൂമിക്കകത്ത് ഒരു സമുദ്രമുണ്ടെന്ന കണ്ടെത്തലിലേക്ക് എത്തി.

ട്രാന്സിഷന് സോണിലെ ഉയര്‍ന്ന ജലാംശം ഉണ്ടെങ്കില്‍ അത് ഭൂമിക്കകത്തെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സംഘം വിശദീകരിക്കുന്നുണ്ട്. ഇത് പുറം പാളിയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications