Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ ഗെയിം കളിക്കാനായി കാമുകിയെ മയക്കിയ യുവാവിന് പിഴ

ബെര്‍ലിന്‍: കമ്പ്യൂട്ടര്‍ ഗെയിമോ, വീഡിയോ ഗെയിമോ കളിച്ചു തുടങ്ങിയാല്‍ ചിലര്‍ക്ക് ചുറ്റുമുള്ള കാര്യങ്ങളിലൊന്നും ശ്രദ്ധയുണ്ടാകില്ല. ഇത്തരത്തില്‍ വീഡിയോ ഗെയിമിന് അടിമയായ ജര്‍മന്‍ യുവാവ് കാമുകിക്കു കൊടുത്ത ശിക്ഷ കോടതിയെപ്പോലും ഞെട്ടിച്ചു. വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന യുവാവ് കാമുകിയുടെ ശല്യം തത്കാലം ഒഴിവാക്കാനായി മയക്കുമരുന്നു കൊടുത്തു മയക്കുകയായിരുന്നു.

2014 ആസ്തിലായിരുന്നു സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കെയായിരുന്നു കാമുകി വീട്ടിലേക്ക് കയറിവന്നത്. വീഡിയോ ഗെയിമില്‍ മുഴുകിയ കാമുകന്‍ കാമുകിയെ ഏതുവിധേനയും തത്കാലം ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇതിനായി കണ്ടെത്തിയ മാര്‍ഗമാകട്ടെ കുറച്ചു കടുത്തതും.

video-game

കാമുകിയെ സ്വീകരിച്ചിരുത്തിയ യുവാവ് സ്‌നേഹപൂര്‍വം നല്‍കിയ ചായയില്‍ മയക്കാനുള്ള മരുന്നു കൂടി ചേര്‍ത്തു. ചായ കുടിച്ചയുടന്‍ കാമുകി മയങ്ങി. കാമുകനാകട്ടെ സുഹൃത്തിനൊപ്പം വീഡിയോ ഗെയിമിലേക്ക് തിരിച്ചുപോവുകയും ചെയ്തു. പാതി ദിവസം മുഴുവന്‍ താന്‍ മയങ്ങിപ്പോയെന്നാണ് പെണ്‍കുട്ടി പിന്നീട് കോടതിയില്‍ പറഞ്ഞത്.

കാമുന്റെ ക്രൂരത മനസിലാക്കിയ പെണ്‍കുട്ടിതന്നെയാണ് പോലീസില്‍ പരാതിയുമായി ചെന്നതും. എന്നാല്‍, മൂന്നു നാലു തുള്ളി മയക്കുമരുന്നു മാത്രമേ താന്‍ ചായയില്‍ ചേര്‍ത്തുള്ളു എന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. യുവാവിന്റെ വാദം തള്ളിയ കോടതി കാമുകന്റെ ചെയ്തിയില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ശിക്ഷയായി പിഴ ഈടാക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+