കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി വിധിച്ചു ,ഭര്‍ത്താവ് വീട്ടിലെ വസ്തുക്കളെല്ലാം പകുതിയാക്കി മുറിച്ച് ഭാര്യയ്ക്ക് അയച്ചു

  • By Aiswarya
Google Oneindia Malayalam News

ജര്‍മനി : വിവാഹമോചനം എന്നത് ഇന്ന് സര്‍വ്വ സാധാരണമായ ഒരു വാര്‍ത്തയാണ് . വീവാഹമോചനത്തിന് ശേഷം വീതംവെക്കലും സാധാരണയായി കണ്ടുവരുന്ന ഒരു കാര്യമാണ്. ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും ഭാര്യയ്ക്ക് ജീവനാംശം കൊടുക്കുക എന്നത് നാട്ടുനടപ്പുമാണ്.എന്നാല്‍ ജര്‍മനിയില്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ നേര്‍പകുതിക്ക് വിവാഹമോചനം നേടിയ ഭാര്യ അര്‍ഹയാണ് എന്ന് കോടതി വിധി.

കോടതി വിധി അനുസരിക്കാന്‍ ബാധ്യസ്ഥനായ ഭര്‍ത്താവ് വീട്ടിലുള്ള എല്ലാ വസ്തുക്കളും പകുതിയാക്കി മുറിച്ച് ഭാര്യയ്ക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. കഴിഞ്ഞില്ല, സാധനങ്ങളെല്ലാം പകുതിയാക്കി മുറിക്കുന്ന വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു . സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഈ വീഡിയോ.

-car

ഡ്രില്ലറും കട്ടറും പേനാകത്തിയും ഉപയോഗിച്ച് വളരെ സൂക്ഷ്മമായിട്ടാണ് ഓരോ സാധനങ്ങളും പകുതിയാക്കിയിരിക്കുന്നത്. വീട്ടിലെ നാല് കസേരകള്‍ ഓരോന്നും പകുതിയാക്കി മുറിച്ചിരിക്കുന്നു, സിഡികള്‍ ഒരോന്നും പകുതി വീതം, വീട്ടിലെ മെയില്‍ ബോക്‌സ്, സൈക്കിള്‍, കോഡ്!ലെസ് ഫോണ്‍, ഹെല്‍മറ്റ്, സോഫ, ഡെഡ്ഢിബെയര്‍, കട്ടില്‍, കാറ്, ടിവി, ആപ്പിളിന്റെ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും തുടങ്ങി ഓരോന്നും പകുതിയാക്കി മുറിച്ചെടുത്ത് ഇബേ വഴി അയാള്‍ ഭാര്യയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

ഫോര്‍ ലോറ എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞുപോയ മനോഹരമായ 12 വര്‍ഷങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു ലോറ എന്നുപറഞ്ഞുകൊണ്ടാണ് വീഡിയോ ആരഭിച്ചിരിക്കുന്നത്. ഡെര്‍ ജൂലി ഓണ്‍ലൈന്‍ എന്ന ഐഡി ഉപയോഗിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
A German man, whose 12-year relationship with his wife "Laura" came to a bitter conclusion, decided his heart wasn't the only thing that should be broken.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X