കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ തുരത്തിയോടിച്ച കുഞ്ഞൻ കുറ്റവാളിയെ ജർമൻ പോലീസ് സാഹസികമായി തളച്ചു; ഒടുവിൽ ദത്തെടുത്തു....

  • By Desk
Google Oneindia Malayalam News

ബെർളിൻ: നഗരമധ്യത്തിൽ യുവാവിനെ വിരട്ടിയോടിച്ച അണ്ണാൻകുഞ്ഞിനെ ഒടുവിൽ പോലീസെത്തി തളച്ചു. ജർമനിയിലാണ് രസകരമായ സംഭവമുണ്ടായത്. തന്നെയൊരു അണ്ണാൻകുഞ്ഞ് പിന്തുടരുകയാണെന്നും ജീവൻ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്യുകയായിരുന്നു.

തുടർന്ന് പോലീസെത്തിയപ്പോൾ സംഭവം സത്യമാണെന്ന് മനസിലാവുകയായിരുന്നു. പോലീസുകാരും അണ്ണാൻകുഞ്ഞിന്റെ പുറകെ ഓടിയെങ്കിലും പിടികൂടാനായില്ല. ഒടുവിൽ ഓടിത്തളർന്ന അണ്ണാൻ തളർന്നുവീണതോടെയാണ് സാഹസികമായ രക്ഷാപ്രവർത്തനത്തിന് തിരശ്ശീല വീണത്.

squirrel

പ്രതിയായ അണ്ണാൻ കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ട് ദത്തടുക്കാൻ പോലീസുകാർ തീരുമാനിച്ചു. കാൾ ഫെഡ്രിച്ചെന്ന് അണ്ണാൻ കുഞ്ഞിന് പേരുമിട്ടു. ഒരു മൃഗസംരക്ഷണകേന്ദ്രത്തിലാണ് ഇപ്പോൾ അണ്ണാൻ കുഞ്ഞിന്‌റെ താമസം.

അമ്മയുമായി വേർപിരിഞ്ഞതുകൊണ്ടാകണം അണ്ണാൻ കുഞ്ഞ് യുവാവിനെ തുരത്തയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവർഷം യുവാവിനെ തുരത്തുന്ന ഒരു നീർനായയുടെ രസകരമായ വീഡിയോയും വൈറലായിരുന്നു.

രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതി; ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാക്കൾ അറസ്റ്റിൽ, വൻ ആയുധശേഖരംരാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതി; ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാക്കൾ അറസ്റ്റിൽ, വൻ ആയുധശേഖരം

English summary
German Police Save Man Being Chased By Baby Squirrel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X