അധ്യാപകന് പണികൊടുക്കാന്‍ വ്യാജ ചിത്രം ഫേസ്ബുക്കിലിട്ട വിദ്യാര്‍ത്ഥിനിയ്ക്ക് കോടതി പണികൊടുത്തു
ജര്‍മ്മനി:അധ്യാപകനു പണികൊടുക്കാനാണ് ജര്‍മ്മനിയിലെ ഡ്യുസല്‍ ഡോര്‍ഫ് നഗരത്തിലെ പൗളാ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അധ്യാപകനെ ആക്ഷേപിക്കുന്ന തരത്തിലുളള ചിത്രം ഫേസ്ബുക്കിലിട്ടത്. പക്ഷേ വിദ്യാര്‍ത്ഥിനിയ്ക്ക് ലഭിച്ചത് കോടതി ശിക്ഷയും ശാസനയും .അധ്യാപകന്റെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത് ഭിന്നശേഷിയുളള അധ്യാപകന്‍ എന്ന തലക്കെട്ടോടെയാണ് വിദ്യാര്‍ത്ഥിനി നല്‍കിയത്.

അധ്യാപകന്റെ പരാതിയെ തുടര്‍ന്ന് പൗളയെ കോടതിയില്‍ വിളിച്ചുവരുത്തുകയായിരുന്നു. ചിത്രം തന്നെ ആക്ഷേപിക്കാനാണ് വിദ്യാര്‍ത്ഥിനി പോസ്റ്റുചെയ്തതെന്ന് അധ്യാപകന്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. 20 മണിക്കൂര്‍ തുടര്‍ച്ചയായി സാമൂഹ്യപ്രവര്‍ത്തനം നടത്തണമെന്നാണ് പൗളയ്ക്ക് കോടതി ശിക്ഷ വിധിച്ചത് . ഇനി ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നു ശാസിക്കുകയും ചെയ്തു.












Click it and Unblock the Notifications