മരണാനന്തര ജീവിതമുണ്ട്... തെളിവുകളിതാ...
ബെര്‍ലിന്‍: മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള ഒരു സംശയമാണ് മരണ ശേഷം ഒരു ജീവിതമുണ്ടോ... ആത്മാവുണ്ടോ... പ്രേതമുണ്ടോ..? മത പുസ്തകങ്ങളില്‍ പറയുന്ന വിവരങ്ങളല്ലാതെ ശാസത്രീയമായ ഒരു തെളിവും ഇതിനൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ മരണാനന്തര ജീവിതം ഉണ്ടെന്നും അതിന് ശാസ്ത്രീയമായ തെളിവുകളുണ്ടെന്നും പറഞ്ഞ് ഇപ്പോള്‍ ചില ശാസ്ത്രജ്ഞന്‍മാര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു. ജര്‍മനിയിലെ ബെര്‍ലിന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഞെട്ടിക്കുന്ന പരീക്ഷണങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളത്. സന്നദ്ധരായ വ്യക്തികളെ 20 മിനിട്ടോളം മരിച്ച കോലത്തിലാക്കും( വൈദ്യശാസ്ത്രപരമായ മരണാവസ്ഥ). പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും. മരിച്ച് ജീവിച്ച ആ സമയത്തെ കാര്യങ്ങള്‍ പരീക്ഷണത്തിന് വിധേയരായവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടെന്നതാണ് തെളിവ്.
944 പേരാണ് ഈ പരീക്ഷണത്തില്‍ പങ്കെടുത്തത്. അതില്‍ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ജൂതന്‍മാരും ഹിന്ദുക്കളും ഒക്കെ ഉണ്ടായിരുന്നുവത്രെ. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരീക്ഷണം തുടര്‍ന്ന് വരികയായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ആതുരചികിത്സാ രംഗത്തുണ്ടായ ചില മുന്നേറ്റങ്ങളാണ് പരീക്ഷണം വിജയകരമാക്കിയത്. ഡോ ബെര്‍ത്തോള്‍ഡ് ആക്കെര്‍മാന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടത്തിയത്.
നിതാന്ത ശാന്തത, ശരീരം വിട്ട് പുറത്തേക്ക് പോകുന്നു എന്ന തോന്നല്‍, വിശദീകരിക്കാനാകാത്തയത്ര സന്തോഷം, സുരക്ഷാ ബോധം, ഊഷ്മളത, അതിഗൂഢമായ ഒരു പ്രകാശം.... ഇതൊക്കെയാണ് മിക്കവര്‍ക്കും 'മരിച്ച' സമയത്ത് തോന്നിയതത്രെ.
എന്തായാലും മതവും ശാസ്ത്രവും തമ്മിലുള്ള തര്‍ക്ക ലോകത്ത് ഇത് പുതിയൊരു വിവാദത്തിന് വഴി തെളിക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications